Saturday, March 26, 2011

വര്‍ത്തമാന കാലം (പഴയ ബസ്സുകള്‍ പോസ്റ്റാക്കി)

ദത്തന്റമ്മേ
എന്താ ഹർഷേടമ്മേ?

ഇവളു ടിവി ഇടാൻ സമ്മതിക്കണില്ല. എപ്പോ ടീവി ഓൺ ചെയ്യുന്നു അപ്പ കൂവിക്കാറി വന്ന് നിലത്തുരുണ്ട് പ്രശ്നം ഉണ്ടാക്കി അത് ഓഫ് ചെയ്യിക്കും.
അതിനു മനുഷ്യരാരെങ്കിലും ടീവി കാണുമോ, കൊച്ചിനു വിവരമുണ്ട്.

എനിക്കു സീരിയൽ കണ്ടില്ലേൽ ഡിപ്രഷൻ വരും.
എന്നാ ഇവിടെ വന്നിരുന്നു കണ്ടോ, ദത്തൻ വേസ്റ്റിൽ നോക്കുന്ന കണ്ണുകൊണ്ട് പോലും ടീവീൽ നോക്കൂല്ല.

അതല്ല, ദത്തന്റെ വിരട്ടി ചുരുട്ടുന്നതുപോലെ ഹർഷേം ഒന്നു വിരട്ടി തരുമോ, ഇവളെക്കൊണ്ട് തോറ്റു.

ലത് കേട്ടോ, എനിക്ക് ക്വട്ടേഷൻ വർക്ക് കിട്ടി.
ഹർഷയ്ക്ക് ഇപ്പ രണ്ട് വയസ്സല്ലേ ആയുള്ളൂ, മോൺസ്റ്ററെ ഒന്നും താങ്ങാൻ ആയില്ല. നീ വിരട്ടാതെ അതിനെ ചുമ്മാ വിട്.

എന്നാലും ടെമ്പർ ടാൻഡ്രംസ് ശരിയല്ലല്ലോ, ഞാൻ ഇപ്പ പോയി വിരട്ടീട്ടു വരാം.
എന്തരോ എന്തോ, നിനക്ക് ബോധിച്ചപോലെ ചെയ്യ്.

രണ്ട് ഫ്ലാറ്റിന്റെ കതകുകൾ തുറക്കുന്ന ശബ്ദം. ടീവി ഓൺ ചെയ്യുന്ന ശബ്ദം. ഹർഷേടെ അലർച്ച. വിദ്യേടെ അലർച്ച. ഹർഷേടെ അലർച്ച. വിദ്യേടെ അലർച്ച. നിശബ്ദത.

എന്തരായി?
ഞാൻ അവിടെ ചെന്നു. ടിവി വച്ചു.
എന്നിട്ട്?
ഹർഷ അലറി.
എന്നിട്ട്?
ഞാനും അലറി.

എന്നിട്ട്?
ഹർഷ ഒരു വടിയെടുത്ത് എന്നെ തല്ലാൻ ഓടിച്ചു.

എന്നിട്ട്?
അവളുടെ മുഖത്തെ ഭാവവും വരുന്ന വരവും കണ്ടപ്പോൾ ഞാൻ ഓടി രക്ഷപ്പെട്ടു. അവൾ ടീവി ഓഫ് ചെയ്തു.

ദത്തൻ ഒരു പാവം ആയതുകൊണ്ട് അവന്റടുത്ത് നിന്റെ അലർച്ചയും വടിയെടുപ്പും നടക്കും, പക്ഷേ ഉരുപ്പടികളുടെ അടുത്ത് മൊടയെടുത്താ അവരു വലിച്ചുകീറി പാളത്താറുടുക്കും എന്ന് മനസ്സിലായല്ല്?
ആയി.

എന്നാ പിന്നെ ദത്തനോടും അനുഭാവപൂർണ്ണമായ ഒരു നയം എടുക്ക്, അവനാളു പാവമാ.
----------------------
How is your best friend Andrew?
Andrew is not my best friend any more.

നീയും ജോജിയും അടിച്ചു പിരിഞ്ചാ? പോട്ടി, ജഗഡ ജഗഡ?
എന്താ?

ആന്‍ഡ്രൂവിന്റെ കൂടെ വഴക്കായോ?
ഇല്ല. Andrew is my friend, not my best friend any more.

അങ്ങനെ, പുറത്താക്കിയില്ല, സംസ്ഥാന കമ്മിറ്റിയിലേക്ക് തരം താഴ്ത്തി എന്ന്. Why he is not your best friend now?
Because everybody wants to be my friend now. Samya, Samay, Alicia, Mohd. Saleh, Leeza... everybody.

നിനക്ക് എവിടുന്നു കിട്ടിയെടേ പൊങ്ങച്ചം?
എനിക്ക് കിട്ടിയില്ലല്ലോ?

പൊങ്ങച്ചം എന്നുവച്ചാല്‍ തിന്നുന്ന സാധനം ഒന്നും അല്ല. അത് പിന്നെ.. ആ പോട്ട്, കള. You are friends with everybody, that's good.
Thats great!
Yes. Thats great.

----------------


ദത്താ, ഞാന്‍ കുറച്ചു നേരം ഈ സിനിമ കണ്ടോട്ടേ?
വേണ്ട, ഈ സിനിമ ഭയങ്കര എരിവ് ആണ്‌ (disgusting എന്ന അര്‍ത്ഥത്തിലാണ്‌ അവന്‍ എരിവ് എന്നു പറയുന്നത്)
അതേയോ, എരിവുള്ള സിനിമ കാണണമെങ്കില്‍ നിനക്കിനിയും പത്തു പതിനഞ്ചു കൊല്ലം കഴിയണം. എന്നാല്‍ ആ സിനിമ ഇടുന്നില്ല.

---------------

What this girls is doing?
One girl, two girls... three girls. This is one child, not two. so you have to say girl, not girls. One ball, two balls. One bird, two birds. Clear?
Yes. One girl, two girls, three girls.

<>
What shop is this?
Hamly's.

Wrong. This is Hamly. This is one shop ,not two. One Hamly, two Hamlys, three Hamlys . Clear?
------------------

എടേ തലകുത്തി നില്‍ക്കുന്നോ, പെടലി ഒടിയും.
You cannot do this?

No.
Miss Maryam can do this. Today she teach this.

She taught you this?? What else did you learn today?
She teach me scream and howl. She can do all nice things.
------------

I want to see photo of a classroom.

ഗൂഗിള്‍ ചെയ്ത് ഒരെണ്ണം കാണിച്ചുകൊടുത്തു.

Nice class, I like it.
Look at the kids, they all are smiling.
Look at the teacher, she is tired.
-------------
ഇതെന്താ?
അത് തൊരപ്പണം. എടുക്കരുത്, കൈ മുറിയും

ഇതെന്താ?
അത് ഡ്രിൽ ബിറ്റ്, നീ മാറി നിൽക്ക്. ഒരു പണി ചെയ്തോട്ടെ മോനേ, ശല്യം ചെയ്യല്ലേ.

ഇതെന്താച്ഛാ?
അത് ഉളി. എടേ അതെടുത്ത് കളിക്കരുത്, നിന്റെ കുക്കിരി ചെത്തിപ്പോകും.

I say, you are a bad boy.
അതെന്താടേ?

You don't share your stuff with me
--------------
(ഓടിക്കയറി വന്ന് )Today was Samya's birthday.
കേക്കുവല്ലോം കിട്ടിയാടേ?
(എക്സൈറ്റ്മെന്റിൽ ശ്രദ്ധിക്കുന്നില്ല) She came dressed like Barbie. So nice. (റീയിൻ‌ഫോഴ്സ്മെറ്റ്) Yes, she is very beautiful.

(പഴയ “ഗേൾസ് ആർ ബാഡ്“ സംഭവം ഓർത്തിട്ട് ഞാൻ). But she is a girl. You don't like girls, do you?
(പരുങ്ങുന്നു, പരതുന്നു) But.. Samya is... ( വാക്കുകൾക്ക് തപ്പുന്നു)
Different?
Yeah!. She is different.

മകാ!
എന്താച്ഛാ?
ഒന്നുമില്ല മകാ, ഒന്നുമില്ല.
----------
I want to play bubbles.
ബബിള്‍ മേക്കര്‍ വീട്ടിനകത്ത് വച്ചാല്‍ വീടു വൃത്തികേടാകും, പറ്റില്ല. പുറത്തു പോകുന്ന ദിവസം എടുത്താല്‍ മതി.

I want a Kinder Joy.
എടോ, ചോക്കലേറ്റ് ഇങ്ങനെ തിന്നോണ്ട് ഇരുന്നാല്‍ പല്ലെല്ലാം ചീത്തയായിപ്പോകും. Why do you always ask for bad things?
Because,bad things are nice.

യെടാ, അത് സ്റ്റീവന്‍ ജോണ്‍സന്റെ ബുക്കിന്റെ പേരല്ലേ? Everything Bad Is Good for You.
Yeah, that's right.


എന്തോന്ന് റൈറ്റ്, നീ അതിനു ആ ബുക്ക് കണ്ടിട്ടുണ്ടോ? വാ നമുക്ക് I'm Good at Being Bad കേള്‍ക്കാം.
പാട്ട് വേണ്ട, കിന്‍ഡര്‍ ജോയ് മതി.
ശരി, വാങ്ങിക്കാം.
----------------
ഇപ്പ സണ്‍ പോയിട്ട് ഇനി സണ്‍ വരുമ്പ
നാളെ എന്നു പറയൂ.

നാളെ, മിസ്സ് മറിയത്തിനു വണ്‍ ദിര്‍ഹം കൊടുക്കണം.
അതെന്തിനാ?

മിസ്സ് മറിയം ഷോപ്പിങ്ങിനു പോകാനാ.
പിരിവെടുത്താണോ മിസ്സ് മറിയം ഷോപ്പിങ്ങിനു പോകുന്നത്?

എന്റെ ബുക്ക് നോക്ക്, മിസ്സ് മറിയം കയ്യില്‍ കാശൊന്നുമില്ല.
അതിനു ഞാനെന്തു വേണം, അവര്‍ക്ക് ശമ്പളം ഞാനാണോ കൊടുക്കുന്നത്?

ബുക്ക് നോക്ക്!
നോക്കി. അതില്‍ എഴുതിയിരിക്കുന്നു ' കെജിവണ്‍ ബിയെ നാളെ ഷോപ്പിങ്ങ് പഠിപ്പിക്കാന്‍ കടയില്‍ കൊണ്ടുപോകുന്നുണ്ട്. അതിനുള്ള അവരുടെ ചിലവിലേക്ക് രണ്ട് ദിര്‍ഹം കൊടുത്തു വിടുക.

--------

ഐ ലൈക്ക് അച്ച മോര്‍ ദാന്‍ അമ്മ.
എന്തരെടേ നീ എന്നെ സോപ്പ് ഇടാന്‍ ഇറങ്ങിയത്, അമ്മ അടിച്ചോ?

ഇല്ല. സോപ്പ് ഞാനല്ല ഇട്ടത്, അത് തന്നെ ഇട്ടതായിരിക്കും.
നിന്നെ അമ്മ അടിച്ചോ?
ഇല്ല.

പിന്നെന്ത ഐ ലൈക്ക് അച്ച മോര്‍?
ബിക്കോസ് ആള്‍ അമ്മാസ് ആര്‍ ഗേള്‍സ്. വീ ആര്‍ ബോയ്സ്.
സ്ഥള്ളേ, എന്തരു വര്‍ഗ്ഗബോധം. നല്ല അമ്മയല്ലേ?

നല്ല അമ്മയാണ്‌, ബട്ട് അമ്മ ഈസ് ഏ ഗേള്‍.
അപ്പോള്‍ മിസ്സ് മറിയം ഗേള്‍ അല്ലേ?

!!!

ദത്തനു മിസ്റ്റര്‍ കാം‌ബെല്ലിനെ ആണോ മിസ് മറിയത്തിനെക്കാള്‍ ഇഷ്ടം?
ഓക്കേ, ഓക്കെ. ഐ ലൈക്ക് ഗേള്‍സ് ആള്‍സൊ.

--------------

ദുബായ് മാള്‍ ഈസ് സോ ലവ്‌ലി, നൈസ്, ബ്യൂട്ടിഫുള്‍. ഐ ലവ് ഗോയിങ്ങ് ദെയര്‍.
അവിടെ ഫൗണ്ടനും അക്വേറിയവും ഡാന്‍സ് ഫ്ലോറും ഒക്കെയുണ്ട് അല്ലേ?

അതല്ല, ടോയ്സ്, ബര്‍ഗര്‍, പാപ്പം ഒക്കെയുണ്ട്.
-----------------------

ജൊവാന്‍ ക്യാന്‍ ജമ്പ് ലൈക്ക് ദിസ്. ബട്ട് ഐ ക്യനോട്ട് ജമ്പ് ലൈക്ക് ദിസ്.
"ഡോക്റ്ററേ, പണ്ട് എന്റെ കൈ ഇത്രയും പൊക്കാന്‍ പറ്റുമായിരുന്നു, ഇപ്പോള്‍ ദേ ഇത്രേം വരെയേ പൊക്കാന്‍ പറ്റൂ." എന്നു പറഞ്ഞതുപോലെ ആയല്ലോ.

അച്ഛന്റെ കയ്യില്‍ എന്തു പറ്റി?
ഒന്നുമില്ലെടേ, നിന്നോട് തമാശ പറഞ്ഞ എന്നെ പറഞ്ഞാ മതിയല്ലോ.

------------------------

അച്ച, എന്റെ ശക്തി എവിടെ പോയി?
നീ ഭക്ഷണം കഴിക്കാത്തതുകൊണ്ട് ശക്തി പോയി.

അല്ല.
പിന്നെ എന്താ?

കുറേ നേരം ഓടുമ്പ ശക്തി പോകും. കുറേ നേരം ഇരിക്കുമ്പ ശക്തി വരും.
എന്നാ നീ ആ മൂലയ്ക്ക് പോയിരുന്ന് ശക്തിമാന്‍ ആക്.

ഓക്കെ.
എന്തോന്ന് ഓക്കേ, കുറേ ഓടുമ്പോള്‍ ക്ഷീണിക്കും, അല്ലാതെ ശക്തി പോകുന്നതല്ല. റെസ്റ്റ് എടുക്കുമ്പോള്‍ ക്ഷീണം പോകും, അത്രേയുള്ളൂ.
-------------------
എങ്ങനെടാ കൈ മുറിഞ്ഞത്?
കിച്ചണില്‍ കത്തി തൊട്ടി.
കത്തി തൊട്ടിയോ?
അല്ല, തൊട്ടി കത്തി...?
എന്തു പറ്റിയെന്ന് കാണിക്ക്.
ഒരു കത്തി ഇങ്ങനെ അവിടെ കിടന്നു. ഞാന്‍ അതില്‍ ഇങ്ങനെ ഒന്നു തൊട്ടി.
തൊട്ടു എന്നു പറ!
******************

പയ്യന്‍ ലീഗോ ബ്ലോക്സ് വച്ച് പാലം പോലെ എന്തോ കെട്ടുന്നു.
വാട്ട് ആര്‍ യൂ ബില്‍ഡിങ്ങ്?
ഐ ആം നോട്ട് ബില്‍ഡിങ്ങ്. ഐ ആം ബ്രിഡ്ജിങ്ങ്.
***************


അച്ചാ?
ഞാന്‍ ബാത്ത്‌റൂമില്‍ ആണ്‌.
ഇതെന്താ ഇവിടിരിക്കുന്നത്?
എനിക്കു കാണാന്‍ പറ്റില്ല, ഡോര്‍ അടച്ചിരിക്കുകയല്ലേ.
ഓക്കെ. ഇനി ബാത്ത്‌‌റൂമില്‍ പോകുമ്പോള്‍ ഡോര്‍ അടയ്ക്കരുത്, കേട്ടോ.
************

അച്ചാ, പോര്‍ക്കുപ്പൈന്‍ കഴിച്ചാല്‍ ശക്തിമാന്‍ ആകും.
എന്ന് ആരു പറഞ്ഞു?
യോഗ സീഡിയില്‍ ഉണ്ട്. (ഈയിടെയായി യോഗയുടെ ഒരു സീഡി എടുത്തിട്ട് ഭയങ്കര പ്രാക്റ്റീസ് ആണ്‌)
അങ്ങനെ ഉണ്ടോ?
ഉണ്ട്.

പോര്‍ക്കുപ്പൈനിനെ ആരും വളര്‍ത്തില്ല. അതിനെ പിടിച്ച് കഴിച്ചാല്‍ അപ്പോ അതെല്ലാം ചത്തു തീര്‍ന്നു പോകില്ലേ?
പോര്‍ക്കുപൈന്‍ ചാകുകയോ?
ചാകാതെ പിന്നെ നീ വിഴുങ്ങുമോ?

വിഴുങ്ങാന്‍ പറ്റില്ല, മുള്ള് കൊള്ളില്ലേ? ഇങ്ങനെ കട്ട് ചെയ്ത് പ്ലേറ്റില്‍ ഇട്ട്.
അതു തന്നെ, കട്ട് ചെയ്യുമ്പോള്‍ അതു ചത്തുപോകില്ലേ?

വെജിറ്റബിള്‍സ് ചാകുമോ?
പോര്‍ക്കുപൈന്‍ ഒരു ആനിമല്‍ ആണ്‌. എലിയെപ്പോലെ.
നോ, വെജിറ്റബിള്‍.

നീ നിന്റെ ബുക്കില്‍ നിന്ന് ഒരു പോര്‍ക്കുപ്പൈനിന്റെ പടം കാണിക്ക്, ഞാന്‍ മനസ്സിലാക്കിത്തരാം.
(അരമണിക്കൂര്‍ കഴിഞ്ഞു.) അച്ഛാ ദാ ടീവിയില്‍ നോക്കു, പോര്‍ക്കുപ്പൈന്‍.
ഇത് പൈനാപ്പിള്‍ ആണു മോനേ, പോര്‍ക്കുപൈന്‍ അല്ല.
പൈനാപ്പിള്‍? ഓക്കെ.

******

അച്ച, ഇതു കണ്ടോ!
ഫോണില്‍ക്കൂടി കാണാന്‍ പറ്റത്തില്ല. നീ കാര്യം പറയൂ.
ബിഗ് സ്മൈലി സ്റ്റിക്കര്‍ കിട്ടി. (നല്ല പെര്‍ഫോര്‍മന്‍സിനു സ്കൂളില്‍ നിന്നു സ്മൈലി കിട്ടും)
വെരി ഗുഡ് നീ എന്തു ചെയ്തപ്പോഴാ സ്മൈലി കിട്ടിയത്?
താങ്ക്സ് പറഞ്ഞതിന്‌.

ഒരു താങ്ക്സ് പറഞ്ഞതിനു സ്മൈലിയോ? അതു ചുമ്മ.
മിസ്സ് മറിയം സ്മൈലി തന്നു, അപ്പോ ഞാന്‍ താങ്ക്സ് പറഞ്ഞു.
നീ വേറേ എന്തോ ചെയ്തപ്പോഴാണു മിസ്സ് മറിയം സ്മൈലി തന്നത് അതെന്താ?
അതെന്താ?
എനിക്കെങ്ങനെ അറിയാന്‍ നീയല്ലേ ചെയ്തത്?

ഞാന്‍ എന്താ ചെയ്തേ?
അറിയില്ല.

പറയ്, ഞാന്‍ എന്താ ചെയ്തത്?
അറിയില്ല.

ബാഡ് ബോയ്, യൂ ഡോന്റ് നോ എനിത്തിങ്.
ങ്ങേ?
--------------
ആരോഗ്യപാഠം
വാറ്റ് എലിഫന്റ് ഈറ്റ്സ്?
ലീഫി വെജിറ്റബിൾസ്.
നോ ചോക്കലേറ്റ്?
നോ ചോക്കലേറ്റ്.
നോ ബർഗർ?
നോ ബർഗർ.
എലിഫന്റ് ഈറ്റ് സ്മാൾ ?
എലിഫന്റ് ഈറ്റ്സ് ഏ ലോട്ട്.
ഓക്കേ, ദാറ്റ്സ് വൈ എലിഫന്റ് ഈസ് ബിഗ് ആൻഡ് സ്ട്രോങ്ങ്.
------------
തത്തുവ സിന്തനൈ. (ഗുരു ദത്താനന്ദൻ)
1.യൂ ക്യനോട്ട് സിറ്റ് ലൈക്ക് ദിസ് വെൻ യൂ ആർ സ്റ്റാൻഡിങ്ങ്
2. ചില ട്രീസ് ആണു മരം.
3. കല്ലൂരി ശാലൈ ഈസ് വൺ സോങ്ങ്, നോട്ട് ടൂ.
4. വീഗാർഡ് വാട്ടർ ടാങ്ക് മല്ലപ്പള്ളിയിലേ ഉള്ളൂ.
5. ബേബീസ് ഡോണ്ട് ലൈക്ക് നാക്കുമുക്ക.
-----------
മീ-മീ-ക്രീ

ദത്തനു പനിയായിട്ട് അവന്റെ സ്ഥിരം പീഡിയാട്രീഷ്യന്റെ അടുത്ത് കൊണ്ടു പോയി. പുറത്തു വെയിറ്റ് ചെയ്യുമ്പോള്‍ ഡോക്ടറുടെ മുറിയില്‍ ഒരു നവജാത ശിശു കരയുന്ന ശബ്ദം.

ദത്തന്‍ (ആവേശഭരിതനായി) : ഡോക്റ്റര്‍ ഒരു പാരറ്റിനെ വാങ്ങിച്ചെന്ന് തോന്നുന്നു.
ഞാന്‍: അത് തത്തയല്ലെടേ, ഒരു കുഞ്ഞു വാവയാണ്‌.
ദത്തന്‍ (അതിശയം) : ബേബിക്ക് പാരറ്റിന്റെ ശബ്ദം ഉണ്ടാക്കാനൊക്കെ അറിയാമോ?
ഞാന്‍ : ബേബി മിമിക്രി കാണിക്കുന്നതല്ല, ബേബികളുടെ ശബ്ദം അങ്ങനെയാണ്‌.
ദത്തന്‍ (നിരാശ): ഓ കെ.
-----------
അച്ച എന്തിനാ ഒരു അങ്കിൾ ആയത്, അച്ച ഒരു ചേട്ടൻ ആയി വരാത്തത് എന്താ?
അച്ചനും ഒരു ചേട്ടൻ ആയിരുന്നെടേ, ഇപ്പ അങ്കിളായിപ്പോയി, പ്രായം പിടിച്ചാ നില്ല്കുന്നതല്ല.
എന്താ പറഞ്ഞേ?
ഐ ആം ഫോർട്ടി റ്റൂ.
ക്യാൻ യൂ ബീ സെവൻ, പ്‌ളീസ്?
----------
അച്ഛ, ചെടികൾ ഇടാതെ നൂഡിത്സ് ഉണ്ടാക്കാൻ പറ്റുമോ?
പറ്റും
ചെടികൾ ഇല്ലാതെ ചോറു തരാൻ പറ്റുമോ?
അതും പറ്റും.

എന്നാൽ എനിക്കു ഇനി ചെടി വേണ്ട. എനിക്കു ചെടികൾ ഇഷ്ടമല്ല.
---------
ഈ-ജൂനിയറില്‍ നല്ല സ്റ്റാന്‍ഡേര്‍ഡ് പരിപാടി ഉള്ളപ്പ, നാറ്റ് ജ്യോയില്‍ തകര്‍പ്പന്‍ പ്രോഗ്രാം നടക്കുമ്പ, ലിവന്‍ എന്തരിനു കൂതറ ബെന്‍ 10 കണ്ടോണ്ട് നടക്കണത്?


സൗണ്ട് ഓഫ് മ്യൂസിക്ക് മുതല്‍ കുട്ടിസ്രാങ്ക് വരെ ഡിവിഡി ഇവിടിരിക്കുമ്പോ നീയെന്തരിനു ഓണത്തിനിടയ്ക്ക് പുട്ടുകച്ചോടം കണ്ടോണ്ട് നടക്കണത്?

ങ്ങേ?
ഒവ്വ. നിങ്ങളില്‍ കുറ്റം ചെയ്യാത്തവര്‍ കുറ്റം പറയട്ടെ എന്നോ മറ്റോ അല്ലേ ലത്?
----------
ഡാബർ അല്ലാ കേശതൈലം- ദത്തന്‍
--------
ബേബി കാരറ്റ് വാങ്ങിക്കണ്ടാ. വല്യേ കാരട്ട് മതി.
അതെന്തരെടേ?
ഞാനിപ്പ ബേബിയല്ല, വല്യ ഒരു ചേട്ടനാ
-----
സാന്റാ പാര
santa: Hello there, whats your name?
dathan: Hello, my name is Dev
santa: how old?
dathan: 4
santa: what do you want for christmas?
dathan: I want race cars.
santa: ok. I will bring them
vidya : ദൈവമേ, ബെൻ ടെൻ ഡിസ്ക് ഷൂട്ടറു വാങ്ങിയ കാശ് പാഴായി.

1 comment:

Mélange said...

Hilarious post there.Devan,vidya,dathan & Mol..Tons of stories to come...lovely.

yesterday night,my daughter was seriously 'hard working' with her petty things around as usual,I told "Why,why you are not sleeping till now ?" She replied as she passing by,with a vague gesture:'Oh no Mamma,sleeping is a sheer wastage of time"..