Saturday, October 29, 2011

Old Buzzes - Part 1

സോപ്പിന്റെ ക്വാളിറ്റി ചെക്ക് ( June 30, 2010)
ഞാനും ദത്തനും പച്ചക്കറി വാങ്ങാന്‍ പോയി. ആയതിനാല്‍ ഞങ്ങള്‍ മത്തങ്ങയെക്കുറിച്ച് സംസാരിക്കയുണ്ടായി. ഞാന്‍ ഒരു മത്തന്‍ എടുത്ത് പിടിച്ച് കൊട്ടി നോക്കി.

"എനിബഡി ഇന്‍?" ദത്തന്‍ (ഇതില്‍ വല്ല പുഴുവും ഉണ്ടെങ്കില്‍ വിളികേള്‍ക്കുമെന്ന് അവന്‍ കരുതിക്കാണും)
ഇത് അതല്ലെടാ നല്ല മത്തങ്ങാ ആണോന്നറിയാന്‍ ഇതില്‍ ഇങ്ങനെ നോക്ക് നോക്ക് ചെയ്യും.
ഇനി ഓറഞ്ച് എടുത്ത് നോക്ക് നോക്ക് ചെയ്യൂ.
ഓറഞ്ച് നല്ലതാണോന്ന് അറിയാന്‍ ഇങ്ങനെ മണത്ത് നോക്കും.
കാരറ്റ്?
കാരറ്റ് ഒടിച്ചു നോക്കും.

സംഗതി അവനു പിടി കിട്ടി, ഓരോന്നും ഓരോ രീതിയില്‍ ചെക്ക് ചെയ്യണം.

ഞങ്ങള്‍ നടന്ന് അടുത്ത സ്ഥലത്തെത്തി.
"അച്ഛ, സോപ്പ് കണ്ണില്‍ വച്ച് നോക്കൂ നല്ലതാണോന്ന്."

സോപ്പ് കണ്ണിലോ, അതെന്നാടാ കൂവേ?
"യെസ്. ഇന്നലെ ആന്റി ബ്രൗണ്‍ സോപ്പ് കണ്ണില്‍ വച്ച് നോക്കില്ലേ ടീവിയില്‍?"
Pears soap പരസ്യമാണ്‌ ഇവന്‍ പറയുന്നത്. അതാണ്‌ പരസ്യത്തിന്റെ ബലം.


ദത്തയ്ക്ക് സ്കേറ്റിങ്ങ് ഷൂസ് വാങ്ങാം? (June 14,2010)
ഞാന്‍ കൊച്ചായിരുന്നപ്പോള്‍ എനിക്ക് ആകെ ഒരു ടോയ് കാര്‍ മാത്രമായിരുന്നു കളിപ്പാട്ടം. വേറേ ഒന്നുമില്ലായിരുന്നു.

സൂര്യയ്ക്ക് രണ്ട് സ്കേറ്റിങ്ങ് ഷൂസ് ഉണ്ട്- ഗ്രീന്‍ ആന്‍ഡ് ഓറഞ്ച്.
(പണ്ടാരം ഈ സൂര്യയ്ക്കൊക്കെ ക്ലാസ്സില്‍ മിണ്ടാതിരുന്നൂടേ. )

സ്കേറ്റിങ്ങ് ഷൂസ് വാങ്ങാന്‍ പോകാം?
എന്റെ കയ്യില്‍ കാശൊന്നുമില്ല.
ഏടിയെമ്മില്‍ നിന്ന് എടുക്കാം.
(ഏടിയെമ്മില്‍ കാശ് വരുന്നത് എങ്ങനെയാണെന്ന് നാലുവയസ്സുകാരനോട് വിശദീകരിക്കാന്‍ പറ്റില്ലല്ലോ.)
"ഏടിയെമ്മിലെ കാശും തീര്‍ന്നു."

ഡോക്റ്ററുടെ കയ്യില്‍ കാശുണ്ട്, വാങ്ങിക്കാം? (ദത്തന്റെ ഡോക്റ്റര്‍ ക്ലിനിക്കില്‍ കുറേ റ്റെഡിയും കളിപ്പാട്ടവും വച്ചിട്ടുണ്ട്. ഇതെല്ലാം വാങ്ങിയെങ്കില്‍ ന്യായമായും കയ്യില്‍ കുറേ കാശു കാണുമല്ലോ.)
ഇവന്‍ ഡോക്റ്ററോട് കടം ചോദിച്ച് എന്നെ നാറ്റും. ലൈന്‍ മാറ്റിപ്പിടിക്കാം.

വേണ്ട, സ്കേറ്റിങ്ങ് ഷൂസ് ബിഗ് ബോയ്സിനുള്ളതാണ്‌. നീ അതിട്ടാല്‍ വീഴും.
ശരി, ഞാന്‍ ഉറങ്ങിയിട്ട് ബിഗ് ബോയ് ആയിട്ട് വൈകിട്ട് വരാം കേട്ടോ.

ഒന്നും നടക്കില്ല, എച്ചെസ്ബീസിയിലെ ക്രെഡിറ്റ് കാര്‍ഡും എമിറേറ്റ്സ് ബാങ്കിലെ ക്രെഡിറ്റ് കാര്‍ഡും കട്ടി ബാലന്‍സിലാണ്‌. ഷൂസ് ഏതില്‍ പോകുമോ എന്തോ.

വൈകുന്നേരം ദത്തന്‍ എണീറ്റു വന്നു.
അച്ച, ഷൂസ് ബിഗ് ബോയ്സിന്റെ അല്ലേ, ദത്ത വീഴും. എനിക്ക് പെയിന്റിങ്ങ് ബ്രഷും പെയിന്റും വാങ്ങിയാല്‍ മതി.

ഹാവൂ, വാട്ടര്‍ കളറില്‍ ഒതുങ്ങി.

*Untitled* (July 20,2010)
“അച്ചാ, അച്ചാ. അച്ച വീഴുമ്പ ഞാന്‍ സീനിയര്‍ കെയറില്‍ വിടാം കേട്ടോ!“
“എന്റെ മുടിപ്പെര അമ്മച്ചി! അതെന്തിനാ മോനേ?“

“അപ്പ അച്ചനു സന്തോഷം വരും.“

മൂന്നര വയസ്സുകാരന്‍ മകനും ഞാനും തമ്മില്‍ നടന്ന സംഭാഷണം ആണ്. നാട്ടില്‍ എം ആര്‍ ടി പി കമ്മീഷനോ മറ്റു കുന്തമോ ഉണ്ടെങ്കില്‍ ഈ ശരണാലയങ്ങളുടെയും മറ്റും ടെലിവിഷന്‍ പരസ്യങ്ങള്‍ നിരോധിക്കേണ്ടതാകുന്നു.

*Untitled* (Jan 04, 2011)
ബേബി കാരറ്റ് വാങ്ങിക്കണ്ടാ. വല്യേ കാരട്ട് മതി.
അതെന്തരെടേ?
ഞാനിപ്പ ബേബിയല്ല, വല്യ ഒരു ചേട്ടനാ.

*മീ-മീ-ക്രീ* (Jan31, 2011)

ദത്തനു പനിയായിട്ട് അവന്റെ സ്ഥിരം പീഡിയാട്രീഷ്യന്റെ അടുത്ത് കൊണ്ടു പോയി. പുറത്തു വെയിറ്റ് ചെയ്യുമ്പോള്‍ ഡോക്ടറുടെ മുറിയില്‍ ഒരു നവജാത ശിശു കരയുന്ന ശബ്ദം.

ദത്തന്‍ (ആവേശഭരിതനായി) : ഡോക്റ്റര്‍ ഒരു പാരറ്റിനെ വാങ്ങിച്ചെന്ന് തോന്നുന്നു.
ഞാന്‍: അത് തത്തയല്ലെടേ, ഒരു കുഞ്ഞു വാവയാണ്‌.
ദത്തന്‍ (അതിശയം) : ബേബിക്ക് പാരറ്റിന്റെ ശബ്ദം ഉണ്ടാക്കാനൊക്കെ അറിയാമോ?
ഞാന്‍ : ബേബി മിമിക്രി കാണിക്കുന്നതല്ല, ബേബികളുടെ ശബ്ദം അങ്ങനെയാണ്‌.
ദത്തന്‍ (നിരാശ): ഓ കെ.

*തത്തുവ സിന്തനൈ. (ഗുരു ദത്താനന്ദൻ)* Feb 05, 2011
1.യൂ ക്യനോട്ട് സിറ്റ് ലൈക്ക് ദിസ് വെൻ യൂ ആർ സ്റ്റാൻഡിങ്ങ്
2. ചില ട്രീസ് ആണു മരം.
3. കല്ലൂരി ശാലൈ ഈസ് വൺ സോങ്ങ്, നോട്ട് ടൂ.
4. വീഗാർഡ് വാട്ടർ ടാങ്ക് മല്ലപ്പള്ളിയിലേ ഉള്ളൂ.
5. ബേബീസ് ഡോണ്ട് ലൈക്ക് നാക്കുമുക്ക.

*ആരോഗ്യപാഠം* Feb18, 2011
വാറ്റ് എലിഫന്റ് ഈറ്റ്സ്?
ലീഫി വെജിറ്റബിൾസ്.
നോ ചോക്കലേറ്റ്?
നോ ചോക്കലേറ്റ്.
നോ ബർഗർ?
നോ ബർഗർ.
എലിഫന്റ് ഈറ്റ് സ്മാൾ ?
എലിഫന്റ് ഈറ്റ്സ് ഏ ലോട്ട്.
ഓക്കേ, ദാറ്റ്സ് വൈ എലിഫന്റ് ഈസ് ബിഗ് ആൻഡ് സ്ട്രോങ്ങ്.

*Untitled* - March 01, 2011
എങ്ങനെടാ കൈ മുറിഞ്ഞത്?
കിച്ചണില്‍ കത്തി തൊട്ടി.
കത്തി തൊട്ടിയോ?
അല്ല, തൊട്ടി കത്തി...?
എന്തു പറ്റിയെന്ന് കാണിക്ക്.
ഒരു കത്തി ഇങ്ങനെ അവിടെ കിടന്നു. ഞാന്‍ അതില്‍ ഇങ്ങനെ ഒന്നു തൊട്ടി.
തൊട്ടു എന്നു പറ!
******************

പയ്യന്‍ ലീഗോ ബ്ലോക്സ് വച്ച് പാലം പോലെ എന്തോ കെട്ടുന്നു.
വാട്ട് ആര്‍ യൂ ബില്‍ഡിങ്ങ്?
ഐ ആം നോട്ട് ബില്‍ഡിങ്ങ്. ഐ ആം ബ്രിഡ്ജിങ്ങ്.
***************


അച്ചാ?
ഞാന്‍ ബാത്ത്‌റൂമില്‍ ആണ്‌.
ഇതെന്താ ഇവിടിരിക്കുന്നത്?
എനിക്കു കാണാന്‍ പറ്റില്ല, ഡോര്‍ അടച്ചിരിക്കുകയല്ലേ.
ഓക്കെ. ഇനി ബാത്ത്‌‌റൂമില്‍ പോകുമ്പോള്‍ ഡോര്‍ അടയ്ക്കരുത്, കേട്ടോ.
************

അച്ചാ, പോര്‍ക്കുപ്പൈന്‍ കഴിച്ചാല്‍ ശക്തിമാന്‍ ആകും.
എന്ന് ആരു പറഞ്ഞു?
യോഗ സീഡിയില്‍ ഉണ്ട്. (ഈയിടെയായി യോഗയുടെ ഒരു സീഡി എടുത്തിട്ട് ഭയങ്കര പ്രാക്റ്റീസ് ആണ്‌)
അങ്ങനെ ഉണ്ടോ?
ഉണ്ട്.

പോര്‍ക്കുപ്പൈനിനെ ആരും വളര്‍ത്തില്ല. അതിനെ പിടിച്ച് കഴിച്ചാല്‍ അപ്പോ അതെല്ലാം ചത്തു തീര്‍ന്നു പോകില്ലേ?
പോര്‍ക്കുപൈന്‍ ചാകുകയോ?
ചാകാതെ പിന്നെ നീ വിഴുങ്ങുമോ?

വിഴുങ്ങാന്‍ പറ്റില്ല, മുള്ള് കൊള്ളില്ലേ? ഇങ്ങനെ കട്ട് ചെയ്ത് പ്ലേറ്റില്‍ ഇട്ട്.
അതു തന്നെ, കട്ട് ചെയ്യുമ്പോള്‍ അതു ചത്തുപോകില്ലേ?

വെജിറ്റബിള്‍സ് ചാകുമോ?
പോര്‍ക്കുപൈന്‍ ഒരു ആനിമല്‍ ആണ്‌. എലിയെപ്പോലെ.
നോ, വെജിറ്റബിള്‍.

നീ നിന്റെ ബുക്കില്‍ നിന്ന് ഒരു പോര്‍ക്കുപ്പൈനിന്റെ പടം കാണിക്ക്, ഞാന്‍ മനസ്സിലാക്കിത്തരാം.
(അരമണിക്കൂര്‍ കഴിഞ്ഞു.) അച്ഛാ ദാ ടീവിയില്‍ നോക്കു, പോര്‍ക്കുപ്പൈന്‍.
ഇത് പൈനാപ്പിള്‍ ആണു മോനേ, പോര്‍ക്കുപൈന്‍ അല്ല.
പൈനാപ്പിള്‍? ഓക്കെ.

******

അച്ച, ഇതു കണ്ടോ!
ഫോണില്‍ക്കൂടി കാണാന്‍ പറ്റത്തില്ല. നീ കാര്യം പറയൂ.
ബിഗ് സ്മൈലി സ്റ്റിക്കര്‍ കിട്ടി. (നല്ല പെര്‍ഫോര്‍മന്‍സിനു സ്കൂളില്‍ നിന്നു സ്മൈലി കിട്ടും)
വെരി ഗുഡ് നീ എന്തു ചെയ്തപ്പോഴാ സ്മൈലി കിട്ടിയത്?
താങ്ക്സ് പറഞ്ഞതിന്‌.

ഒരു താങ്ക്സ് പറഞ്ഞതിനു സ്മൈലിയോ? അതു ചുമ്മ.
മിസ്സ് മറിയം സ്മൈലി തന്നു, അപ്പോ ഞാന്‍ താങ്ക്സ് പറഞ്ഞു.
നീ വേറേ എന്തോ ചെയ്തപ്പോഴാണു മിസ്സ് മറിയം സ്മൈലി തന്നത് അതെന്താ?
അതെന്താ?
എനിക്കെങ്ങനെ അറിയാന്‍ നീയല്ലേ ചെയ്തത്?

ഞാന്‍ എന്താ ചെയ്തേ?
അറിയില്ല.

പറയ്, ഞാന്‍ എന്താ ചെയ്തത്?
അറിയില്ല.

ബാഡ് ബോയ്, യൂ ഡോന്റ് നോ എനിത്തിങ്.
ങ്ങേ?
*Untitled* - March 19,2011

ഇതെന്താ?
അത് തൊരപ്പണം. എടുക്കരുത്, കൈ മുറിയും

ഇതെന്താ?
അത് ഡ്രിൽ ബിറ്റ്, നീ മാറി നിൽക്ക്. ഒരു പണി ചെയ്തോട്ടെ മോനേ, ശല്യം ചെയ്യല്ലേ.

ഇതെന്താച്ഛാ?
അത് ഉളി. എടേ അതെടുത്ത് കളിക്കരുത്, നിന്റെ കുക്കിരി ചെത്തിപ്പോകും.

I say, you are a bad boy.
അതെന്താടേ?

You don't share your stuff with me.

*Untitled* - March 23, 2011
ദത്തന്റമ്മേ
എന്താ ഹർഷേടമ്മേ?

ഇവളു ടിവി ഇടാൻ സമ്മതിക്കണില്ല. എപ്പോ ടീവി ഓൺ ചെയ്യുന്നു അപ്പ കൂവിക്കാറി വന്ന് നിലത്തുരുണ്ട് പ്രശ്നം ഉണ്ടാക്കി അത് ഓഫ് ചെയ്യിക്കും.
അതിനു മനുഷ്യരാരെങ്കിലും ടീവി കാണുമോ, കൊച്ചിനു വിവരമുണ്ട്.

എനിക്കു സീരിയൽ കണ്ടില്ലേൽ ഡിപ്രഷൻ വരും.
എന്നാ ഇവിടെ വന്നിരുന്നു കണ്ടോ, ദത്തൻ വേസ്റ്റിൽ നോക്കുന്ന കണ്ണുകൊണ്ട് പോലും ടീവീൽ നോക്കൂല്ല.

അതല്ല, ദത്തന്റെ വിരട്ടി ചുരുട്ടുന്നതുപോലെ ഹർഷേം ഒന്നു വിരട്ടി തരുമോ, ഇവളെക്കൊണ്ട് തോറ്റു.

ലത് കേട്ടോ, എനിക്ക് ക്വട്ടേഷൻ വർക്ക് കിട്ടി.
ഹർഷയ്ക്ക് ഇപ്പ രണ്ട് വയസ്സല്ലേ ആയുള്ളൂ, മോൺസ്റ്ററെ ഒന്നും താങ്ങാൻ ആയില്ല. നീ വിരട്ടാതെ അതിനെ ചുമ്മാ വിട്.

എന്നാലും ടെമ്പർ ടാൻഡ്രംസ് ശരിയല്ലല്ലോ, ഞാൻ ഇപ്പ പോയി വിരട്ടീട്ടു വരാം.
എന്തരോ എന്തോ, നിനക്ക് ബോധിച്ചപോലെ ചെയ്യ്.

രണ്ട് ഫ്ലാറ്റിന്റെ കതകുകൾ തുറക്കുന്ന ശബ്ദം. ടീവി ഓൺ ചെയ്യുന്ന ശബ്ദം. ഹർഷേടെ അലർച്ച. വിദ്യേടെ അലർച്ച. ഹർഷേടെ അലർച്ച. വിദ്യേടെ അലർച്ച. നിശബ്ദത.

എന്തരായി?
ഞാൻ അവിടെ ചെന്നു. ടിവി വച്ചു.
എന്നിട്ട്?
ഹർഷ അലറി.
എന്നിട്ട്?
ഞാനും അലറി.

എന്നിട്ട്?
ഹർഷ ഒരു വടിയെടുത്ത് എന്നെ തല്ലാൻ ഓടിച്ചു.

എന്നിട്ട്?
അവളുടെ മുഖത്തെ ഭാവവും വരുന്ന വരവും കണ്ടപ്പോൾ ഞാൻ ഓടി രക്ഷപ്പെട്ടു. അവൾ ടീവി ഓഫ് ചെയ്തു.

ദത്തൻ ഒരു പാവം ആയതുകൊണ്ട് അവന്റടുത്ത് നിന്റെ അലർച്ചയും വടിയെടുപ്പും നടക്കും, പക്ഷേ ഉരുപ്പടികളുടെ അടുത്ത് മൊടയെടുത്താ അവരു വലിച്ചുകീറി പാളത്താറുടുക്കും എന്ന് മനസ്സിലായല്ല്?
ആയി.

എന്നാ പിന്നെ ദത്തനോടും അനുഭാവപൂർണ്ണമായ ഒരു നയം എടുക്ക്, അവനാളു പാവമാ.

Saturday, October 15, 2011

A Drawing


Acha I wanna show  you something,   I draw something.
You drew.

I drew. Come, look at this!
What does it mean?

The sign on right says "chocking hazard."
OK

The baby on  left didn't understand it, because babies don't know how to read signs.  He is chocking.

Oh. OK  I got it.
Hmm, good?
Great. Whats the message?
What's  message?

Message means... whats does your drawing say to everybody?
My drawing says, babies   dont know what signs says exactly, so if you see something with a chocking hazard sign, keep it away from babies.

Exactly? You mean babies may not know what the sign means?
Right.

OK, Can we call this "Babies may not know" ?
Nopes! We should call this a drawing!