Saturday, October 4, 2008

ഡോള്‍ഫീ

ദത്തന്‍ ഇന്നലെ ഡോള്‍ഫീ‍ കാണാന്‍ പോയി. ദത്തന്‍ വിചാരിച്ചു ഹായ്..ഫിഷ് ആണെന്ന്.ഡോള്‍ഫീ ഫിഷ് അല്ല വെള്ളത്തിലെ ഒരു ഉമ്മാമ്മ ആണെന്ന് .

ഡോള്‍ഫീകള്‍ റിങ്ങ് ചാടി, ഡാന്‍സ് കളിച്ചു, പാട്ടു പാടി പന്തു കളിച്ചു, കൊറേ സര്‍ക്കസ് കാണിച്ചു. പിന്നെ സീലും വന്ന് ഡോള്‍ഫീടെ ടീച്ചര്‍ ചേച്ചീടെ കൂടെ ഡാന്‍സ് ഒക്കെ കളിച്ചു.

ഡോള്‍ഫീ ബ്ലാക്കി ഭൗവിന്റെ പോലെ സര്‍ക്കസ് ഒക്കെ കാണിക്കാന്‍ ഇഷ്ടമുള്ള ഷോ ഓഫ് ആണത്രേ. അതുകൊണ്ട് അവരെ ഇണക്കി വളര്‍ത്തിയാലും അവര്‍ക്ക് സന്തോഷമാ.


അവിടെ കയറിയപ്പോ ദത്തനു വിശന്നു . അപ്പ ദത്തന്‍ "പാപ്പം ഒണ്ടോ?" എന്ന് ചോദിച്ചു. അമ്മ പറഞ്ഞു "ഇവിടെ പാപ്പം കഴിച്ചൂടാ എന്ന് ബോര്‍ഡ് വച്ചിട്ടുണ്ട്, ഇവിടെ ഇരുന്നു കഴിച്ചാ പോലീസ് അങ്കിള്‍ വന്ന് ദത്തന്‍ ചീത്ത കുട്ടിയാ ഡോള്‍ഫീയെ കാണിക്കൂല്ലാ പറയുമെന്ന്." അപ്പോ ദത്തന്‍ നല്ല കുട്ടിയായി ഒറ്റക്ക് ഒരു സീറ്റില്‍ പോയിരുന്നു ക്ലാപ് ക്ലാപ്പ് ഒക്കെ ചെയ്യുവായിരുന്നു കൊറേ നേരം. പിന്നെ ദത്തന്റെ അടുത്ത് ഒരു ചേട്ടന്‍ വന്നിരുന്ന് ഐസ്ക്രീം തിന്നു. ഇതെന്താ ദത്തനു മാത്രം ഒരു നിയമം?

സങ്കടം വന്നപ്പോ ദത്തന്‍ "പാപ്പം വേണേ, പഴം, ചപ്പാത്തി, ബിക്കറ്റ്, ദോശേ.." എന്നു വിളിച്ച് അലറി കരഞ്ഞു. അച്ചനും അമ്മയും വഴക്ക് പറഞ്ഞിട്ടൊന്നും നിര്‍ത്തിയില്ല. അവസാനം അച്ച ആരും കാണാതെ ഒരു ബിക്കറ്റ് ബാഗില്‍ നിന്ന് എടുത്തു തന്നു. ദത്തന്‍ ചീത്തക്കുട്ടിയാ പറഞ്ഞു.


ദത്തന്‍ കരഞ്ഞപ്പോ ഡോള്‍ഫീയെപ്പോലെ ഡ്രെസ്സ് ഒക്കെ ഇട്ട ഒരു അങ്കിള്‍ വന്ന് കെട്ടിപ്പിടിച്ച് കണ്ണീരൊക്കെ തുടച്ചല്ലോ. അപ്പ ദത്തനു സന്തോഷമായി.
പോരാന്നേരം ഞങ്ങള്‍ ഫോട്ടോ എടുത്തല്ലോ.



ഈ ഫോട്ടോയില്‍ അമ്മ, ദത്തന്‍, അച്ച, കൈസ്യുഷ ആന്റി, സേന്യ അങ്കിള്‍. വേറൊരു ചേച്ചിയും ഉണ്ട് ഇവിടെ-മാര്‍ഫാ എന്നാണു പേര്‍. ദത്തനു ഡോള്‍ഫീയെ പേടിയില്ലല്ലോ.ഇറങ്ങി പോരുന്നപ്പോ അവിടെ ഒരു കുഞ്ഞി മല ഉണ്ടാക്കി വച്ചിരിക്കുന്നു. ഞങ്ങള്‍ "അപ്പ്‌ഹില്‍..ഡൗണ്‍ഹില്‍" വിളിച്ചോണ്ട് ഓടി.