Monday, February 28, 2011

ഭാവന


അമ്മ ഒരു ഡോറ. ദത്തൻ ഒരു ഡീയഗോ . അച്ചൻ ആരാ?
അച്ചൻ അയൺ മാൻ.
അങ്ങനെ കുറച്ചു നേരം കളിച്ചു.

എന്തരെടേ ഒരു ഉഷാറില്ലാത്തത് കളിക്ക്?
അച്ചാ, ഐ ആം സോറി. ഇനി   ചീറ്റ് ചെയ്യൂല്ല.
അയിനിപ്പ നീ എന്തരു ചെയ്തത്?
റീയലി, ഐ ആം ബെൻ ടെൻ. ഐ വാസ് ആക്റ്റിങ്ങ് ലൈക്ക് ഡീയഗോ.സോറി.  ഐ വോണ്ട് ചീറ്റ് എഗൈൻ ഓക്കെ?
എന്റെ മുടിപ്പെര അമ്മച്ചി, ഫാന്റസിയിലും ചതിയോ?

Friday, February 25, 2011

Learn from kids


Maya: (curious) "Look, no sun...”
Dathan: (alarmed) "No sun, no moon and no stars. Why?"
Maya: (puzzled) "Why?"

Me: "No sun, moon or stars, because now it is evening"
Dathan: "What's evening?"
Me: "Evening comes after sunset, before night starts"
Dathan: "Sunset?"
Me: "Evening comes after the day before night"
Dathan: "After day is night. After night is day. Day-night, day-night, day-night- OK?"
Me :"Well that’s right, but after the day ...”
Dathan: "Night!"
Me: "Who told you this?"
Dathan: "Miss Maryam."

Trouble. Miss Maryam's pronouncements are not to be contradicted, corrected, questioned or even evaluated. Any attempt in such a direction will be  scorned and rejected by her loyal disciple. Scoot, my instinct says.

Me: “May be I should read books again and find out more about evenings."
Maya: "What he telling?"
Dathan: "He's just joking. There is no Evening. OK?"
Maya: "OK"

Morale of the story: Never attempt to participate in discussions, unless you are specifically invited. Chances are you will be ignored, ridiculed, cast-out or persecuted.

Tuesday, February 1, 2011

ബെഡ് ടൈം സ്റ്റോറി

ഒരിടത്ത് ഒരിടത്ത് ഒരു ദത്തന്‍ കുമ്മട്ട ഉണ്ടായിരുന്നു.
"കുമ്മട്ട നെയിം ഈസ് ദേവ്."

ഒരിടത്ത് ഒരിടത്ത് ഒരു ദേവ് ഉണ്ടായിരുന്നു. ദേവ് ഒരു ദിവസം സ്കൂളില്‍ നിന്ന് വന്നിട്ട്...
"ഷോപ്പിങ്ങ് മാളില്‍ കളിക്കാന്‍ പോയി."

സഹാറ സെന്ററില്‍ കളിക്കാന്‍ പോയി.
"ഫെസ്റ്റിവല്‍ സിറ്റിയില്‍ കളിക്കാന്‍ പോയി."

ഫെസ്റ്റിവല്‍ സിറ്റിയില്‍ പോയി. അവിടെ സ്ലാം ഡങ്കിങ്ങ് ചെയ്യുന്ന സ്ഥലത്ത് ചെന്നിട്ട്...
"ബൗളിങ്ങ് 'പിങ്ക്' കളിക്കുന്ന സലത്ത്."

ബൗളിങ്ങ് കളിക്കുന്ന സ്ഥലത്ത് ചെന്നിട്ട് സ്മാള്‍ ബോയ്സിന്റെ ചെറിയ ബൗളിങ്ങ് ബോള്‍ എടുത്ത്
"ബിഗ് ബോയ്സിന്റെ വലിയ ബൗളിങ്ങ് ബോള്‍ എടുത്ത്."

വലിയ ബൗളിങ്ങ് ബോള്‍ എടുത്ത് ഇങ്ങനെ റോള്‍ ചെയ്ത്
"വലിയ ബൗളിങ്ങ് ബോള്‍ ഈസ് ടൂ ഹെവി. ദത്തന്റെ കാലില്‍ വീഴും."

വലിയ ബൗളിങ്ങ് ബോള്‍ ദത്തന്റെ കാലില്‍ വീഴും അപ്പോ തിരിച്ചു വച്ചിട്ട് പിന്നെ
" ദത്തനു ബൗളിങ്ങ് ചെയ്യണം!"

നീയല്ലേ കഥ ഇങ്ങനെ ആക്കിയത്, എന്നിട്ട് എനിക്കു കുറ്റമോ, എഴിച്ച് പോടേ.
"ഡോറ കഥ മതി."

ഒരിടത്ത് ഒരു ഡോറ ഉണ്ടായിരുന്നു. ഡോറ വാസ് അന്‍ എക്പ്ലോറര്‍. ഡോറ ഇങ്ങനെ ബീച്ചില്‍ നടക്കുമ്പോള്‍ ഡോറേടെ ബെസ്റ്റ് ഫ്രണ്ട് വന്നു. ആരാ ഡോറേടെ ബെസ്റ്റ് ഫ്രണ്ട്?
"മിസ്സ് മറിയം."

മിസ്സ് മറിയം മങ്കിയാണോ? ഡോറേടെ ബെസ്റ്റ് ഫ്രണ്ട് ഒരു മങ്കിയാണ്‌. ഹിസ് നെയിം ഈസ് ബൂട്ട്സ്.
"ഐ ലൈക്ക് മിസ്സ് മറിയം. ഐ ലൈക്ക് മങ്കീസ്."

ഇങ്ങനെ മിസ്സ് മറിയത്തിന്റെ അടുത്ത് പറഞ്ഞാല്‍ അന്നു തീരും ഫ്രണ്ട്ഷിപ്പ്.
"നല്ല മിസ്സ് മറിയം. നല്ല മങ്കീസ്."

അതു രണ്ടും നല്ലത് തന്നെ, പക്ഷേ ഇങ്ങനെ പറഞ്ഞാല്‍ .. ഇജസ്ഡം ജെനെറിസ് എന്നൊരു സാധനം ഉണ്ട്. ആ അതു പോട്ട്. ഡോറയും ബൂട്ട്സും ബീച്ചില്‍ നില്‍ക്കുമ്പോള്‍ 'ങ്ങീ ങ്ങീ ങ്ങീ' എന്നൊരു കരച്ചില്‍ കേട്ടു. നോക്കിയപ്പോള്‍ ഒരു കുഞ്ഞു പോണ്ടില്‍ ഒരു ലിറ്റില്‍ റെഡ് ഫിഷ്.
"ദത്തന്റെ ഫിഷ് 'ങ്ങീ ങ്ങീ ങ്ങീ കരയില്ലല്ലോ?"

അത് പിന്നെ... ദത്തന്റെ ഫിഷ് ബ്രേവ് ആണ്‌. ലിറ്റില്‍ റെഡ് ഫിഷ് വാസ് സ്കെയേര്‍ഡ്. അതു പറഞ്ഞു വല്യ ഒരു വേവ് വന്നപ്പോള്‍ അത് ബീച്ചിലെ കുളത്തില്‍ വീണു പോയി. അതിനു വീട്ടില്‍ പോണം, അതിന്റെ വീട്ടില്‍ അച്ചനും അമ്മയും ചേട്ടന്മാരും ലിറ്റില്‍ റെഡ് ഫിഷിനെ തിരക്കി നടക്കുകയാണ്‌.

"സേ ലൈക്ക് ദി ഓക്കേ? 'ലില്‍ റെഡ് ഫിഷ്, ലില്‍ റെഡ് ഫിഷ്, കം ഹോം കം ഹോം'"

ഡയലോഗ് കാണാപ്പാഠം പഠിക്കാന്‍ ഇത് മാക്ക്ബെത്ത് ഒന്നും അല്ലല്ലോ, എനിക്കറിയാവുന്നപോലെ പറയും. ഡോറയ്ക്ക് ലില്‍ റെഡ് ഫിഷിനെ കൊണ്ട് പോകാന്‍ ഒരു ബക്കറ്റ് വെള്ളം വേണം.
"ഡോറ സേ ബാക്ക് പാക്ക്"

ഡോറ സെഡ് ബാക്ക് പാക്ക്
"ഡോറയ്ക്ക് ബക്കറ്റ് വെള്ളം എടുക്കാന്‍ പറ്റും, ദത്തനു പറ്റില്ല. ടൂ ഹെവി."

ഡോറ നല്ലതുപോലെ ഭക്ഷണം കഴിക്കും. ദത്തനും അതുപോലെ കഴിച്ചാല്‍ എടുക്കാന്‍ പറ്റും.
"ഡോറ ക്യാന്‍ ഡാന്‍സ് ലൈക്ക് ഗേള്‍സ്."

അതെന്ന ഗേള്‍സ് ഡാന്‍സ്?
"ഇങ്ങനെ സ്കേര്ട്ട് പിടിച്ച് കറങ്ങി കറങ്ങി. ദത്തനു സ്കേര്‍ട്ട് ഇല്ല"

ദത്തനു സ്കേര്‍ട്ട് ഇല്ല, ദത്തന്‍ ഈസ് ഏ ബോയ്.
"അമ്മയ്ക്ക് സ്കേര്‍ട്ട് ഉണ്ട്, അമ്മ ഈസ് ഏ ഗേള്‍."

മിസ്സ് മറിയം ഈസ് ഏ ഗേള്‍, സ്കേര്‍ട്ട് ഉണ്ട്
"അച്ചന്‍ ഈസ് ഏ ബോയ്, അച്ചനു സ്കേര്‍ട്ട് ഉണ്ടല്ലോ?"

ഹെന്ത്?
"ദാ ഇത്."

ഇത് എന്റെ മുണ്ടാണെടേ, കൈലി മുണ്ട്. പ്യാശ പ്യാശ.
"അച്ചന്‍ അതില്‍ പിടിച്ച് കറങ്ങി ഡാന്‍സ് ചെയ്യ്."

ഇങ്ങനെയോ?
"ഗുഡ് ഗുഡ്."

അപ്പോ ഡോറ നടന്ന് നടന്ന് കടലിലേക്ക് പോയി. വഴയില്‍ ഒരു സാന്‍ഡ് കാസില്‍ കണ്ടു.
"ഐ ക്യാന്‍ മേക്ക് സാന്‍ഡ് കാസില്‍."

സാന്‍ഡ് കാസിലിന്റെ മുകളില്‍ കിങ്ങ് ക്രാബ് ഇരിപ്പുണ്ട്
"കല്ലും വീട്ടിലെ ഞണ്ടേ, കല്യാണത്തിനു പോണ്ടേ..."

അപ്പോ ഡോറ ഞണ്ടിനോട് ചോദിച്ചു ഈ സാന്‍ഡ് കാസിലിന്റെ മുകളില്‍ എങ്ങനെ കയറും എന്ന്
"ലൈക്ക് ദിസ് ക്ലൈംബ് ക്ലൈംബ് ക്ലൈംബ്."


ക്ലൈംബ് ക്ലൈംബ് ക്ലൈംബ് &
"ക്ലൈംബ് ക്ലൈംബ് ക്ലൈംബ്"

ക്ലൈംബ് ക്ലൈംബ് ക്ലൈംബ് &
"ക്ലൈംബ് ക്ലൈംബ് ക്ലൈംബ്. ഫിനിഷ്ഡ്"


ഫിനിഷ് ആയില്ല, ഈ കാസിലില്‍ വല്യ പൊക്കത്തിലാണ്‌. ഇനിയും കുറേ കേറണംക്ലൈംബ് ക്ലൈംബ് ക്ലൈംബ് &
"ക്ലൈംബ് ക്ലൈംബ് ക്ലൈംബ്"

ക്ലൈംബ് ക്ലൈംബ് ക്ലൈംബ് &
"ക്ലൈംബ് ക്ലൈംബ്...."

(ഹാവൂ ഉറങ്ങിയെന്ന് തോന്നുന്നു.)

"അമ്മയോട് ചോദിക്കാം, വിച്ച് സ്കൂള്‍ യൂ സ്റ്റഡി?"
നാളെ ചോദിക്കാം, കിടന്നുറങ്ങെടേ.

ഇപ്പ ചോദിക്കണം "അമ്മേ... അമ്മേ..."
(എഴുന്നേറ്റ് ഓടിപ്പോയി.)