വാ പൊളിച്ചിരിക്കുന്ന ടൈഗറിന്റെ ക്ലോസ് അപ്പ്. എന്നാ ഗ്ലാമറാ.
"അച്ഛാ ടൈഗര്‍ പല്ലു കണ്ടോ മോനേ."
"ടൈഗറിനു മീശയുണ്ടോ മോനേ?"
"ടൈഗര്‍ മീശയുണ്ട് മോനേ."
"അച്ചനു മീശയുണ്ടോ മോനേ?"
"അച്ച മീശയുണ്ട് മോനേ"
"ദത്തനു മീശയുണ്ടോ മോനേ?"
അതൊരു കുറച്ചിലായിപ്പോയി. ടൈഗറിനു മീശയുണ്ട്, അച്ഛനും മീശയുണ്ട്.
"ദത്ത മീശയില്ല മോനേ."
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ദത്തന് ഓടി വന്നു.
"ദത്ത മീശ തലേല് ഒണ്ട് മോനേ."
1 comment:
ചാത്തനേറ്:രണ്ട് ഹിന്ദി സിനിമ കാണിച്ച് കൊടുക്കൂ മീശയില്ലാത്ത വിഷമം മാറിക്കോളും.
ഓടോ: ഇതിപ്പോഴും ഇന്‍വൈറ്റഡ് ബ്ലോഗേര്സിനല്ലേ ഓപ്പണ്‍ ആവൂ പിന്നെന്തിനാ വേര്‍ഡ് വെരി?
Post a Comment