ദത്തന്‍ വീട്ടില്‍ കുത്തിപ്പിടിച്ച് ഇരിപ്പായതുകാരണം ഇടയ്ക്കൊക്കെ ഗെയിം പാര്‍ക്കുകളില്‍ കൊണ്ടുപോകാറുണ്ട്. അതില്‍ വച്ചാണ് ബാസ്കറ്റ് ബോള്‍ എന്ന പരിപാടി കണ്ടത്. കാര്‍ഡ് അടിച്ചിട്ട് "ടേക്ക് ദ ബോള്‍" എന്നു പറഞ്ഞതുകാരണം അവനു കളിയുടെ പേര്‍ "ടേക്ക് ദ ബോള്‍" എന്നായി.
പല കളികളില്‍ ഒന്ന്, അത്രയേ ഉണ്ടായിരുന്നുള്ളു. അങ്ങനെ ഇരിക്കുമ്പോള്‍ കഴിഞ്ഞയാഴ്ച ഒരു വഴിക്ക് പോകുമ്പോള്‍ ക്രേസി ഡങ്കേര്‍സ് ഷോ കണ്ടു ഞാനും അവനും. ആകെ ആരാധന ആയിപ്പോയി.
"അങ്കിള്‍ ചാടും, ദത്തനു പറ്റത്തില്ല മോനേ, അച്ചനും പറ്റത്തില്ല മോനേ"
തിരിച്ചു വന്നു, എന്നെക്കൊണ്ട് ഒരു ചെറിയ ബാസ്കറ്റ് വീട്ടില്‍ ഫിറ്റ് ചെയ്യിച്ചു. ദിവസം നാലഞ്ചു മണിക്കൂര്‍ പരിശീലനം. അങ്കിളിനെപ്പോലെ ചാടാന്‍ പറ്റിയാലോ.
No comments:
Post a Comment