നമുക്ക് ആര്‍ട്ട് വര്‍ക്ക് ആസ്വദിക്കാന്‍ വല്യ പാടാ. ഒരു ഫോട്ടോ ഗാലറി അങ്ങനെ കണ്ടുപോകുകയാണ് ഞാനും ദത്തനും. പീക്കോക്ക് ഉണ്ട്, കൂക്കഡൈല്‍ ഉണ്ട്, ഷീപ്പ് ഉണ്ട്, ഗില ഒണ്ട്. ഇതൊക്കെ ഞങ്ങക്ക് രണ്ടാള്‍ക്കും മനസ്സിലായി.
അപ്പോ ദേ വരുന്നു ഒരെണ്ണം. ഒരു സ്ത്രീയുടെ ചിത്രം. മുറിക്കുള്ളിലെ ഇരുട്ടില്‍ നിന്നും ജന്നലിനു പുറത്തെ വെളിച്ചത്തിലേക്ക് നോക്കി നില്‍ക്കുന്നു. ഇതെന്താ സംഗതി? പ്രതീക്ഷ? ഏയ്- അവരുടെ മുഖത്ത് ഒരു തരം നിരാശയാണ്. അന്ധകാരത്തിന്റെ കൂരിരുളില്‍ നിന്നും വെളിച്ചത്തിന്റെ വെട്ടത്തിലേക്ക് നിരാശയോടെ നോക്കുന്ന ഒരുത്തി? ഇനി വെളിച്ചം ദുഖ:മാണുണ്ണീ ടൈപ്പ് വല്ലതും ആണോ? അവര്‍ കൈ ജന്നലില്‍ പിടിച്ചിരിക്കുകയാണ്- ഇരുട്ടിന്റെ തടവറ തകര്‍ത്ത് വെളിച്ചത്തിലേക്ക് പോകാന്‍ കഴിയാത്ത സങ്കടം ആണോ?
ഞാന്‍ സ്റ്റാളിയത് കണ്ട് ദത്തന്‍ ചോദിച്ചു
"എന്താ മോനേ?"
ഇവനോട് ചോദിച്ചു നോക്കാം, ചിലപ്പോ കറക്റ്റ് റിവ്യൂ കിട്ടും.
"ഈ ഫോട്ടോ എന്താ ദത്താ?"
ദത്തന്‍ മൊത്തത്തില്‍ പടം ഒന്നോടിച്ചു നോക്കി.
"ഇതോ? ഈ ആന്റിയുടെ വീട്ടില്‍ കറണ്ട് പോയതാ മോനേ."
അതായിരുന്നോ? ഞാന്‍ വെറുതേ ഇരുട്ടില്‍ തപ്പി.
No comments:
Post a Comment