ദത്തന്റെ പ്രായത്തില്‍ അടുത്ത വീട്ടില്‍ ഒരു സ്റ്റെഫി ഉണ്ട്. അവളും ഇടയ്ക്കൊക്കെ വാശിപിടിച്ചു കരയും. ദത്തന്‍ ഓടിപ്പോയി അവരുടെ വീടിന്റെ കതകില്‍ മുട്ടിയിട്ട്
"സ്റ്റെഫീ കരയണ്ടാ." എന്നു വിളിച്ചു പറയും. ദത്തന്‍ പറഞ്ഞാല്‍ പിന്നെ സ്റ്റെഫിക്ക് അപ്പീലില്ല.
ഇന്നലെ ഞാന്‍ വന്നു കയറിയപ്പോള്‍ ദത്തനു പുറത്തു പോകണം.
"കാറില്‍ പാം, കാറി പാം"
"കാറണ്ട, അച്ച ചോറുണ്ണട്ടെ മോനെ."
അവന്‍ പറഞ്ഞു പറഞ്ഞ് നിലവിളിയായി, ഈയിടെ ഭയങ്കര വാശി തുടങ്ങിയിട്ടുണ്ട്. ഞാന്‍ മൈന്‍ഡ് ചെയ്തില്ല. കുട്ടികള്‍ വാശിപിടിച്ചാല്‍- ഇഗ്നോര്‍.
അപ്പോഴാണ് അടുത്ത വീട്ടില്‍ സ്റ്റെഫിയുടെ കരച്ചില്‍ ഉയര്‍ന്നത്.
ദത്തന്‍ ഓടിപ്പോയി കതകില്‍ തട്ടി. "സ്റ്റെഫീ, കരയണ്ടാ."
സ്റ്റെഫി കരച്ചില്‍ നിര്‍ത്തി. ദത്തന്‍ തരിച്ചുവന്ന് കരച്ചില്‍ തുടര്‍ന്നു "കാറിപ്പാം.."
2 comments:
ദത്താ, ദത്തൻ കരഞ്ഞാൽ, സ്റ്റെഫി അയ്യേന്ന് പറയില്ലേ?
ദത്തന് നല്ല ചുമതലാബോധമുണ്ടല്ലൊ,മിടുക്കൻ
Post a Comment