ദത്തഭവനം അഞ്ചെട്ടു ടൈല്‍ നീളം ഗുണം അത്ര തന്നെ വീതി വരുന്ന കുഞ്ഞു ഫ്ലാറ്റ് ആണ്. അതുകൊണ്ട് സസ്യേതരം പാചകം ചെയ്താല്‍ കുറേ നേരം വാതിലും വാതായനവും മലര്‍ക്കെ തുറന്നിടണം. ഈയിടെ കുറച്ചു ചാള വാങ്ങി കറി വച്ചശേഷം വേഗമൊന്നു പുറത്തു പോകേണ്ടി വന്നു. തിരിച്ചു വന്നപ്പോള്‍ വീട്ടിലാകെ മീന്‍ മണം.
"എന്തൊരു നാറ്റം" ഞാന്‍ പറഞ്ഞു.
"ഈ പന്നി നാലല്ലോ." ദത്തന്‍ ആവേശത്തോടെ കമന്റ് പാസ്സാക്കി.
ഇവന്‍ പറയുന്ന പലതും എനിക്കു മനസ്സിലാവില്ല അതെല്ലാം അങ്ങ് ശരിവച്ചു കൊടുക്കുകയാണ് പതിവ്.
"ശരി."
"ഈ പന്നി നാലല്ലോ!" ഇത്തവണ ഇതു പറഞ്ഞ് അവന്‍ തന്നെ കയ്യടിക്കുകയും ചെയ്തു. അപ്പോള്‍ സംഭവം നിസ്സാരമല്ല, കയ്യടിക്കേണ്ട ബ്രില്യന്റ് ആന്‍സര്‍ ആണ്. ഇതെന്തു കുന്തമോ. ഞാനും കയ്യടിച്ചു. ദത്തന്‍ ഹാപ്പി.
അടുത്ത ദിവസം പതിവുപോലെ മഞ്ചാടി കാണുമ്പോള്‍ (ചിലര്‍ക്ക് സീരിയല്‍ അഡിക്ഷനുള്ളതുപോലെ ദത്തനു ദിവസവും ഒന്നു രണ്ടു മണിക്കൂര്‍ മഞ്ചാടി എന്ന കുട്ടികള്‍ക്കുള്ള കാര്‍ട്ടൂണ്‍ വീഡിയോ സിഡി കാണണം) ദേ വരുന്നു ഒരു കടുവയുടെ ആത്മഗതം
"എന്തൊരു നാറ്റം.... ഈ പന്നിയെ ആണല്ലോ."
ഹമ്മേ, ഡയലോഗ്.
2 comments:
ഹഹഹ! ദത്തൻ കൊള്ളാമല്ലോ? :)
ദേ വരുന്നു ഒരു കടുവയുടെ ആത്മഗതം
"എന്തൊരു നാറ്റം.... ഈ പന്നിയെ ആണല്ലോ."
ഹമ്മേ, ഡയലോഗ്.
ഹ ഹ ഹാാാാാാാാാാാാാാ
Post a Comment