Saturday, March 1, 2008

ദത്തസൗഹൃദ ഭവനം

ദത്തന്‍ കണ്ണില്‍ കണ്ടതെല്ലാം പരിശോധിക്കാന്‍ തുടങ്ങിയതോടെ ഫ്ലാറ്റിനെ ശിശുസൗഹൃദവീട് ആക്കാന്‍ തീരുമാനിച്ചു. വിദഗ്ദ്ധമായി തന്നെ ചെയ്യാന്‍ പ്രൊഫഷണല്‍ ഹെല്പ്പ് തേടി, നമ്മടെ കൈപ്പള്ളിയണ്ണന്‍ സേഫ്റ്റി ഇന്‍സ്പക്ഷന്‍ നടത്തി പരിഹാരങ്ങള്‍ കണ്ടെത്തിത്തന്നു.

ബുക്കുകീറല്‍ ആയിരുന്നു ഒന്നാമത്തെ പ്രശ്നം:


കൈപ്പള്ളി കണ്ടെത്തിയ പരിഹാരം:

ടെലിവിഷനില്‍ കളി രണ്ടാമത്തേത്.

മതിലേല്‍ തറയ്ക്കാവുന്ന ഒരെണ്ണം വാങ്ങിക്കെടേ എന്ന് ലയാള്‍ പറഞ്ഞ്.


കാസറ്റും സീഡിയും കണ്ടാല്‍ ദത്തനു ഋഷിരാജ് സിങ്ങിനെപ്പോലെ തരിക്കും. മണിചിത്രത്താഴിട്ട് ബന്ധിച്ചു വച്ചു.


എന്റെ കളിപ്പാട്ടങ്ങള്‍ - ഡ്രില്ല്, റ്റൂള്‍ സെറ്റ്, അരിവാള്‍ ചുറ്റിക നക്ഷത്രം ഒക്കെ ഭിത്തിയില്‍ തട്ടടിച്ചു വച്ചു.



കമ്പ്യൂട്ടറാണ്‌ ദത്തന്റെ മറ്റൊരു വീക്നസ്സ്


മോഡം, മോനം, സ്കാനറാദികള്‍ കയ്യെത്താ ദൂരത്ത്, മടിപ്പുറം താഴത്ത്.

തെങ്ങേല്‍ പാട്ട് പോലെ ചുവരേല്‍ പാട്ട്.


കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി, കളസവും കീറി വീട് മൊത്തം മാറ്റിക്കഴിഞ്ഞപ്പോള്‍ ദത്തനു സെറ്റ് അപ്പ് ഇഷ്ടപ്പെടുന്നില്ല. ‍ ഇറങ്ങി അവന്റെ പാട്ടിനു പോയി.

18 comments:

ആഷ | Asha said...

ഹ ഹ
പാവം നിങ്ങള് കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയതു മിച്ചം.

un said...

കോപ്പി റൈറ്റുള്ള താണോ ഈ ശിശുസൌഹൃദ വീടിന്റെ ഡിസൈന്‍? ഇല്ലെങ്കി, ഞാനും കോപ്പിയടിക്കുവാന്‍ തീരുമാനിച്ചു. :)

തോന്ന്യാസി said...

ക്രൂരനായ ഒരച്ഛന്റെ കൂടെ താമസിക്കുന്നതിലും നല്ലത് നടുറോട്ടിലുറങ്ങുന്നതാണെന്ന് മനസ്സിലാക്കിയ

ദേവദത്തന് അഭിവാദ്യങ്ങള്‍

വല്യമ്മായി said...

ഐഡിയാസ് ഒക്കെ കൊള്ളാം.ഇവീടെ രണ്ടാള്‍ക്ക് പ്ലഗ് ഊരി തിരികെ കുത്തി നോക്കാനാണ് ഏറ്റവും ഇഷ്ടം. :)

ദേവന്‍ said...

ഉവ്വ്, ആഷേ. ആരെങ്കിലും ശകലം സഹതപിക്കുമെന്ന് വിചാരിച്ച് തമനുവിനെ വിളിച്ചപ്പോ "ദത്തനോടണോ വിളച്ചിലെടുക്കുന്നത്?" എന്ന് ചോദിച്ചു. പാവം ഞാനും വിദ്യയും, എല്ലാരും ദത്തന്റെ സൈഡാ.

പേരയ്ക്കേ, ഡിസൈനര്‍ കൈപ്പള്ളിക്കാണ്‌ ഇതിന്റെ പേറ്റന്റ്. പുള്ളി സമ്മതിച്ചാ പിന്നെ കുഴപ്പമില്ല.

തോന്ന്യാസിയും തമനുവിനെ ആളാണ്‌ അല്ലേ? അവശപിതാക്കള്‍ സംഘടിച്ച് നിങ്ങള്‍ക്കെതിരേ സമരം ചെയ്യും, നോക്കിക്കോ.

വല്യമ്മായീ, അതിനും പരിഹാരമുണ്ട്, എന്റെ കമ്പ്യൂട്ടര്‍ കണ്ടില്ലേ? താഴെയുള്ള പവര്‍ ഔട്ട്ലെറ്റില്‍ നിന്നും മുകളിലേക്ക് ഒരു എക്സ്റ്റന്‍ഷന്‍ കൊടുക്കുക, എന്നിട്ട് താഴെയുള്ള പ്ലഗ്ഗും സോക്കറ്റും വല്ല സോഫയോ അലമാരയോ പിടിച്ചിട്ട് മുറുക്കെ മൂടി വയ്ക്കുക. തറവാടിയോട് ഒരു വാക്ക് പറഞ്ഞാല്‍ പോരേ.

അപ്പു ആദ്യാക്ഷരി said...

ദേവേട്ടാ, ഇതുകൊണ്ടൊന്നും തീരുന്നില്ല. “നാലാം വയസ്സില്‍ നട്ടപ്രാന്ത്” എന്നൊരു പഴഞ്ചൊല്ല് കേട്ടിട്ടുണ്ടോ. ഇല്ലെങ്കിലും സാരമില്ല. കാണാന്‍ പോണ പൂരം പറഞ്ഞറീക്കണോ? ഞങ്ങളിപ്പം അനുഭവിച്ചോണ്ടിരിക്കുകയാ.

ഓ.ടോ. വീട് പെയിന്റടിപ്പിക്കാനുള്ള കോണ്ട്രാക്റ്റ് ടെന്‍ഡര്‍ വിളിക്കുമ്പോള്‍ ഒന്ന് അറിയിക്കണേ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വീട്ടിലെ സാമങ്ങളൊക്കെ നാട്ടരെ കആണിക്കാനുള്ള ഒരോരോ ബുദ്ധിയേ...

Roby said...

എന്റെ കളിപ്പാട്ടങ്ങള്‍..അരിവാളും ചുറ്റികയും നക്ഷത്രവും....:)
ഞാനൊത്തിരി ചിരിച്ചു കേട്ടോ.

എന്റെ മക്കള്‍ക്ക് അടുക്കളയിലെ സാധനങ്ങള്‍ മാത്രം മതിയത്രെ....(ഞാന്‍ കണ്ടിട്ട് ഇപ്പോള്‍ ആറുമാസമായി)

ദിവാസ്വപ്നം said...

:-) റിയര്‍ പ്രൊജക്ഷനില്‍ നിന്ന് എത്സീഡിയിലേയ്ക്ക് മാറിയപ്പോള്‍ ചാനലും ഭാഷയും മാറിയല്ലോ !

കഷ്ടിച്ചൊരു രണ്ടുകൊല്ലമേ വാരിവലിച്ച് എക്സ്പ്ലോര്‍ ചെയ്യൂ. അതുകഴിഞ്ഞാല്‍ അവരു നമ്മുടെ വലംകൈയല്ലേ.

:-)

ശ്രീലാല്‍ said...

ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങളുമായി ദുഫായില്‍ നിന്നും ഞങ്ങളുടെ പ്രതിനിധി ശശി ലൈനില്‍ ഉണ്ട്. ശശീ, പറയൂ, എന്താണ് ഏറ്റവും പുതിയ വാര്‍ത്തകള്‍ ?

“റോഡിലേക്കിറങ്ങിയ ദത്തന്‍ കുട്ടി ശക്തമായ പ്രതിഷേധം അറിയിക്കുന്നതിന്റെ ഭാഗമായി വാതില്‍പ്പടിക്കല്‍ കുത്തിയിരീക്കല്‍ തുടങ്ങാന്‍ പോകുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. അതോടൊപ്പംതന്നെ മതിലേല്‍ തറച്ച ടി.വിയില്‍ നല്ല കനമുള്ള എന്തെങ്കിലും കൊണ്ട് എറിഞ്ഞു തകര്‍ക്കാനും പരിപാടിയുണ്ട്റ്റെന്ന് ദത്തനോട് അടുത്ത വൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. അതിനു പറ്റിയ ഒരു സാധനത്തിനു വേണ്ടി തിരച്ചില്‍ തുടങ്ങിക്കഴിഞ്ഞു എന്നാ‍ണ് അറിയുന്നത്.

അതിനിടെ, ദത്തന്‍ കുട്ടി ദുഫായ് പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അച്ഛന്റെ കിരാതനടപടികള്‍ക്കെതിരെ ആഞ്ഞടിക്കുകയുണ്ടായി.
‘അച്ഛന്റെ വിചാരം അച്ഛന്‍ ഒരു അച്ചാച്ചനാ‘ണെന്നാണ് എന്നാണ് ദത്തന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. പ്രതിഷേധത്തിന്റെ ഭാഗമായി സമാന സാഹചര്യങ്ങളില്‍ കഷ്ടപ്പെടുന്ന നൂറുകണക്കിനാളുകളെ സംഘടിപ്പിച്ച് നൂതനമായ പ്രതിഷേധപരിപാടികള്‍ക്ക് രൂപം കൊടുക്കുമെന്നും ദത്തന്‍ അറിയിച്ചു.

അച്ഛന്‍ നല്ല അച്ഛനാണെന്നും ചില ബ്ലോഗര്‍മാരാണ് ഉപദേശിച്ച് അച്ഛനെ വഴിതെറ്റിക്കുന്നതെന്നും ദത്തന്‍ ആരോപിച്ചു. ഇത് പോട്ടം പിടിക്കുന്ന അണ്ണനെ ഉദ്ദേശിച്ചാണോ എന ചോദ്യത്തിന് ‘ആരായാലും ഈവഴി വന്നാല്‍ ഇനി ക്യാമറയുടെ ലെന്‍സില്‍ കരി ഓയില്‍ ഒഴിച്ച് പ്രതിഷേധിക്കുമെന്നായിരുന്നു’ ദത്തന്റെ മറുപടി.

“നിങ്ങളെന്റെ കളിപ്പാട്ടങ്ങളെ മോളിലാക്കീലേ..?
നിങ്ങളെന്നുടെ ബുക്കുകീറലിനന്ത്യമാക്കീലേ.?
നിങ്ങളെന്തിനെന്നരിവാള്‍ ചുറ്റിക ദൂരെയാക്കിയത് ?
നിങ്ങളറിയുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് ..?“

എന്ന സ്വന്തം കവിത വികാരഭരിതമായി ആലപിച്ചുകൊണ്ടാണ് ദത്തന്‍ പത്രസമ്മേളനം അവസാനിപ്പിച്ചത്.


നന്ദി. ശശീ, കൂടുതല്‍ വിവരങ്ങള്‍ക്കു വേണ്ടി വീണ്ടും ബന്ധപ്പെടാം.

Inji Pennu said...

ഹൊ! എന്റെ ദത്താ..നീ എസ്.എം.എസ് അയച്ച് ഇത് പറഞ്ഞപ്പൊ നിന്റെ അപ്പനും അമ്മയും ഇത്രയും മണ്ടന്മാരാണെന്ന് ഞാന്‍ കരുതീലാട്ടോ.എന്നിട്ട് ഈ മണ്ടത്തരം നിന്റെ അപ്പന്‍ ഫോട്ടോലാക്കി വെച്ചൂന്നു പറഞ്ഞപ്പൊ ഞാന്‍ അത്രേം പോലും വിശ്വസിച്ചില്ല. ഇപ്പൊ എല്ലാം കണ്ട് ബോധ്യായി..എന്ത് ചെയ്യാം ദത്താ ഒരു മൂന്നാല് മാസം കഴിഞ്ഞാല്‍ ആ സ്റ്റൂള്‍ അങ്ങട്ട് നീക്കി വെച്ച് ഇതിന്റെയൊക്കെ മോളില്‍ എപ്പൊ കേറി എന്ന് ചോദിച്ചാല്‍ മതി. എനിക്ക് വയ്യ! എന്നാലും ദത്താ...നമ്മളെന്താ പറയാ ഈ അപ്പനോടും അമ്മയോടും? ആ രണ്ട് മൂന്ന് മാസം ആശ്വസിക്കട്ടേ അല്ലേ? പാവങ്ങള്‍!

പ്രിയംവദ-priyamvada said...

ദത്തു,
കാസറ്റ്‌ ചുരുളുകള്‍ കണ്ടു ഇതു പോലെ ദേഷ്യം പിടിച്ച ഒരു അച്ഛനെ ഇവിടെ തണുപ്പിച്ചതു അച്ചമ്മയുടെ കമ്മെന്റാ... കിണറ്റില്‍ മോന്തയും കിണ്ടിയും ഒക്കെ കൊണ്ടിട്ടു കൈകൊട്ടിച്ചിരിച്ച പഴയ കഥ !...ദത്തു അപ്പൂപ്പനോടു ഒന്നു ചോദിച്ചു നോക്കിയെ...ഒക്കെ ശരിയാക്കം

അചിന്ത്യ said...

അവനിറങ്ങിപ്പോയില്ല്യെങ്കിലേള്ളൂ .അപ്പന്റെ കളിപ്പാട്ടോം പുസ്തകോം കോപ്പുമൊക്കെ എടുത്ത് വെയ്ക്കണേന്റെ കൂടെ അവന്റെ റ്റെഡിബെയറും കിക്കിലികിലികിലി വണ്ടികളുമൊക്കെ മേലെ കേറ്റി വെയ്ക്കാനുള്‍ല അഹങ്കാരം കാണിച്ചോരടെ വീട്ടില്‍ അവനിനി എങ്ങനെ നിക്കും? പുസ്തോം കോപ്പും വെക്കാന്‍ ണ്ടാക്ക്യേ ഉന്നത ഇരിപ്പിടങ്ങളാത്രേ.എന്നാ അതൊക്കെ വെച്ചാപ്പോരെ. എറിയെടാ ദത്താ ആ നാലു അല്പവസ്ത്രധാരികള്‍ നിരന്നിരിക്കണ ചുമരില്‍ക്കു ഒരു പന്ത്. ഹല്ലാ പിന്നെ.
വല്ല്യമ്മടുമ്മ

വേണു venu said...

ഒന്നാമത്തെയും മൂന്നാമത്തേയും ഫോട്ടോയില്‍ ദത്തന്‍ പറയുന്നു. ഇതൊക്കെ എന്നാ....?
എടാ ചട്ടമ്പിക്കുട്ടാ.... നിനക്കു് അങ്കിളിന്‍റെ ആയിരം സപ്പോര്‍ട്ടു്.
അങ്ങോട്ടു കീറടാ.... പിന്നെ ഒരു പ്ലാനിങ്ങു്...പാം പറ.:)

Vanaja said...

ഒരു ഒന്നര വയസ്സുകാരനെ പേടിച്ച് ഇപ്പറഞ്ഞ പോലെ സാമഗ്രികളെല്ലാം എടുത്ത് ഒരു നാള്‍ മുകളില്‍ കയറ്റി വച്ചു. ഒരാറുമാസം കഴിഞപ്പോള്‍ അവന്‍ പ്രതികാരം തുടങ്ങി. കസേരയെടുത്തിട്ട് ഒരിക്കല്‍ പ്രിന്റര്‍ തള്ളി താഴെയിട്ടു.അതു ഠിം.കൃത്യം ഒരാഴ്ച കശ്ഴിഞ്ഞപ്പോള്‍ ഡിവിഡി എടുത്ത് ആറടി പൊക്കത്തീന്ന് മാതാശ്രീയുടെ കാലില്‍ തന്നെ എറിഞുടച്ചു.ലിസ്റ്റ് നീട്ടുന്നില്ല.

എന്തായാലും നല്ല രണ്ടു പായൊക്കെ ഇപ്പോഴെ വാങി വച്ചോളൂ. കസേരകളൊക്കെ എടുത്തു വയ്ക്കാന്‍ വേറൊരു റൂമും അതു പൂട്ടാന്‍ നല്ലൊരു മണിച്ചിത്രതാഴും റെഡിയാക്കാന്‍ മറക്കണ്ടാ.

ഗുപ്തന്‍ said...

ഹഹഹ... ഇദോണ്ടൊന്നും ഒന്നുമായില്ലാ‍ാ‍ാ‍ാ‍ാ

Kalesh Kumar said...

അത് കലക്കി....
പ്രശ്നം സോള്‍വ് ചെയ്യാന്‍ വന്ന എക്സ്പര്‍ട്ടിന്റെ വീട്ടിലെ പ്രാ‍യപൂര്‍ത്തിയായ ഏക ആള്‍ പ്രിയയാണ്. സൊഹൈലും, മായയും അവരുടെ വാപ്പയും ശിശുക്കളാണ്....

Kalesh Kumar said...
This comment has been removed by the author.