Tuesday, March 11, 2008

ദത്തന്റെ ഇഷ്ടങ്ങള്‍

ഇഷ്ട ഗാനം :ഝയ്യ ഝയ്യ ഝയ്യാ (ദില്‍ സേ)
ഇഷ്ടപ്പെട്ട കഥാപാത്രം : ടോം (ടോം & ജെറി)
ഇഷ്ടപ്പെട്ട പുസ്തകം : മൈ ഫസ്റ്റ് പി‌ക്‌ചര്‍ ബുക്ക്
ഇഷ്ടപ്പെട്ട വാഹനം : ചൈക്കിള്‍
ഇഷ്ട വിനോദം : സൂപ്പര്‍ മാര്‍ക്കറ്റുകളിലെ നാണയമിട്ട് ഓടിക്കുന്ന ബമ്പി കാറോട്ടം
ഇഷ്ടപ്പെട്ട സുഹൃത്ത് : ബേണി
ഇഷ്ടഭക്ഷണം : സാമ്പാറ്‌, പയറ്‌
ഇഷ്ടവസ്ത്രം : ഇല്ലേയില്ല. വസ്ത്രമിടുന്നത് തീരെ കണ്ടുകൂടാ. തണുത്തു വിറച്ചാലും ഉടുപ്പിടൂല്ല.
ഇഷ്ടമുള്ള കളിക്കോപ്പ് : തറ തൂക്കുന്ന ബ്രഷ്


ദത്തനിഷ്ടമുള്ള കഥ:
"ഒരിടത്തൊരിടത്തുണ്ടല്ലോ, ഒരു ബ്ലാക്കി ഭൗവും ഒരു ക്യാറ്റ് മ്യാവൊവും ഉണ്ടായിരുന്നു. ക്യാറ്റ് മ്യാവൂ ഇങ്ങനെ (നടന്നു പോകുന്നത് വിരലുകൊണ്ട് തറയില്‍ കാണിക്കും) നടന്ന് പോകുമ്പോള്‍, ബ്ലാക്കി ഭൗ വന്നിട്ട് (പമ്മിയിരിക്കുന്ന മുഖഭാവം) "ഭ്ഭൗ "എന്ന് കുരച്ചുകൊണ്ട് ഒരൊറ്റ ചാട്ടം. ക്യാറ്റ് മ്യാവു "മ്യാവോ" എന്നു കരഞ്ഞ് മരത്തില്‍ ഓടിക്കയറി. ബ്ലാക്കി ഭൗ പിറകേ അളിഞ്ഞുപിടിച്ച് കയറാന്‍ നോക്കി, തറയില്‍ വീണ്‍, കാലൊടിഞ്ഞ്, "കൈ കൈ കൈ" എന്നു കരഞ്ഞു."

ഇഷ്ടപ്പെട്ട താരാട്ടുപാട്ട്:
('അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ' എന്ന ഈണം)
ബ്ലാക്കി സോദരന്‍ ഒരു ഭൗഭൗ സോദരന്‍
ക്യാറ്റ് സോദരന്‍ ഒരു മ്യാവു സോദരന്‍
മാക്രി സോദരന്‍ ഒരു പേക്രോം സോദരന്‍
ദത്തന്‍ സോദരന്‍ ഒരു പാട്ടു സോദരന്‍

ബ്ലാക്കി സോദരന്‍ ഒരു പാവം സോദരന്‍
ക്യാറ്റ് സോദരന്‍ ഒരു കള്ള സോദരന്‍
മാക്രിസോദരന്‍ ഒരു പോക്രി സോദരന്‍
ദത്തന്‍ സോദരന്‍ ഒരു വാവ സോദരന്‍

ബ്ലാക്കി സോദരന്‍ ഇതാ ചാച്ചി സോദരന്‍
ക്യാറ്റു സോദരന്‍ ഇതാ ചാച്ചി സോദരന്‍
മാക്രി സോദരന്‍ ഇതാ ചാച്ചി സോദരന്‍
ദത്തന്‍ സോദരന്‍ ഇതാ ചാച്ചി സോദരന്‍ഇഷ്ടമില്ലാത്തത്:
൧. ഇരുട്ട് (ഭയങ്കര പേടിയാണ്‌, നിലവിളി)
൨. ഉറക്കെ സംസാരിക്കുന്ന അപരിചിതര്‍ (കേട്ടാല്‍ ഓടും)
൩. ഈ ജൂനിയര്‍ ചാനലിന്റെ തീം സോങ്ങ് (കേട്ടാല്‍ കരയും)

9 comments:

Sharu (Ansha Muneer) said...

കൊള്ളാമല്ലോ ദത്തന്‍...

സു | Su said...

ഹി ഹി. ആ പാട്ടെനിക്ക് ഇഷ്ടമായി. പഠിച്ചിട്ട് ഇനി ദത്തനെ കാണുമ്പോള്‍ പാടാം.

അതുല്യ said...

ദത്തനു ഇവയൊക്കേനും കൂടി ഇഷ്ടമാണു.
(1) രാവിലെ വരണ പേപ്പറുകാരന്റെ കൂടെ സൈക്കളില്‍ ഒരു കുഞി കറക്കം.
(2) പാലുകാരനു കാലി കുപ്പി എത്തിയ്ക്കുക.
(3) ഭിക്ഷക്കാരാരെങ്കിലും വരുമ്പോഴ് അമ്മേടേ ഒക്കത്തിരുന്ന് അവര്‍ക്ക് അല്പം ചില്ലറ കെകയ്യില്‍ കൊടുക്കുക.
(4) ഒരു ഉരുള ചോറുണ്ണാന്‍ നാലുരുള കാക്കയ്ക്കിട്ട് അവയോടൊപ്പം ഉച്ചയ്ക്ക് ഒരു കളി.
(5) തുണി അലക്കുന്ന അമ്മയ്ക്കൊപ്പം, ചെറു ബക്കറ്റില്‍ തുവാലയിട്ട് അലക്ക്
(6) അച്ഛന്‍ ഉമ്മറത്ത് നിവര്‍ത്തിയിട്ട് വായിയ്ക്കുന്ന ആ പേജില്‍ തന്നെ കേറി ഇരുന്ന് നിരങ്ങല്‍
(7) നിര്‍ത്തിയിട്ടിരിയ്ക്കുന്ന ചെറിയച്ച്ചന്റെ സൈക്കളില്‍ തുടരെ തുടരെ ബെല്ലടി.
(8) അപ്പറത്തെ സ്ക്കൂള്‍ പൈതങ്ങള്‍ വരുമ്പൊ അവരുടേ ഒക്കെ ഒക്കത്ത് കേറീ മത്സസരിച്ചൊരു കറക്കം.
(9) ഇങ്ങേയറ്റത്തേ മാമന്‍ കടേ പോയി വരുമ്പോ വാങി കൊണ്ടു വരുന്ന ഒരു കോലു മിട്ടായീടേ ചുവപ്പ്.
(10) ചുമരിലെ ചുണ്ണാമ്പ് അടര്‍ത്തിയിടല്‍
(11) ചേറ്റുന്ന മുറത്തിലെ അരിയില്‍ കൈയിട്ട് ഇളക്കി വിതറിയിടല്‍, അതിലേയ്ക്ക് മൂത്രമൊഴിയ്ക്കല്‍.
(12) മുറ്റമടിയ്ക്കാന്‍ എത്തുന്ന ചേച്ചിയമ്മേടേ ചൂലില്‍ നിന്ന് ഈര്‍ക്കലി ഇളക്കല്‍. ചൂലവിടെയിട്ട് പിന്നെ ഈ ചേച്ചിയമ്മ ദത്തനേം കൊണ്ട് റോഡില്‍ പോയി വണ്ടീ കാണിക്കണത്.

സുല്‍ |Sul said...

ദത്തനെ മൊത്തം കൊത്തി വച്ചിരിക്കുകയാണല്ലോ ദേവാ. ആകെ മൊത്തം ദത്തമയം.

-സുല്‍

രാജ് said...

ആ താരാട്ട് മൊത്തം ഞാനെന്റെ മുറിയടച്ചിരുന്ന് ഒറ്റയ്ക്ക് പാടി.

Siji vyloppilly said...

ആ താരാട്ട്‌ കേട്ട്‌ ഞാനും ഉറങ്ങിപ്പോയി. ..എന്തൊരു പാട്ട്‌..:)

Umesh::ഉമേഷ് said...

അതൊരു ഒന്നര താരാട്ടാണല്ലോ...

Unknown said...

ആ താരാട്ട് കലക്കി ദേവേട്ടാ.:)

Kumar Neelakantan © (Kumar NM) said...

താരാട്ട് പാരഡി ഉഗ്രന്‍.
ആ താളം/രീതി/സ്റ്റൈല്‍ ഒക്കെ ഞാന്‍ കടം കൊള്ളുന്നു (അടിച്ചുമാറ്റുന്നു എന്നു സാര) ഇവിടെ ഒരുത്തന്‍ ഒരു വഴിക്കും നീങ്ങാന്‍ സമ്മതിക്കുന്നില്ല.
കല്യാണിതന്നെയാണ് അവന്റെ രണ്ടാനമ്മ. പാവം, അവള്‍ വലുതായി വലിയ തേത്തിയായതുപോലെതോന്നുന്നു.