Thursday, November 1, 2007

കൈചൂണ്ടി കറിയാ


ദത്തന്‍ ഇപ്പോള്‍ സദാ ചോദ്യം ചോദിച്ചുകൊണ്ടേ ഇരിക്കും. എന്തെങ്കിലും കണ്ടാല്‍ കൈ ചൂണ്ടിയിട്ട്‌ "അച്ചാച്ചാച്ചാ?" എന്നാണ്‌ ചോദിക്കുക. അതെന്താണെന്ന് അച്ചന്‍ പറയണം. ഉത്തരം തൃപ്തികരം അല്ലെങ്കില്‍ എത്ര നേരം വേണമെങ്കിലും നോണ്‍ സ്റ്റോപ്പ്‌ ചോദിക്കും.

കെട്ടിടത്തിന്റെ വാച്ച്‌മാനെ ചൂണ്ടി ഇന്നലെ അവന്‍ "അച്ചാച്ചാ?" എന്ന് ചോദിക്കുകയായിരുന്നു. ആ പാവം മനുഷ്യന്‍ അത്‌ "മുന്നാ ചാച്ചാ ബോലാ." എന്ന് സന്തോഷിച്ചു.
(പടത്തില്‍ അവന്‍ ക്യാമറ എന്തെന്ന് ചോദിക്കുകയാണ്‌ കേട്ടോ അല്ലാതെ എന്നോട്‌ "കടക്കെടാ പുറത്ത്‌" എന്നു പറയുകയല്ല)

9 comments:

simy nazareth said...

അയ്യേ ദേണ്ടെ അച്ഛന്‍ എന്നല്ലേ പറയുന്നത്? :-)

Santhosh said...

കടക്കെടാ പുറത്ത് എന്ന് പറയുകയാണെന്ന് തോന്നുകയേയില്ല:)

അരവിന്ദ് :: aravind said...

ഹായ്! :-)

ദേവേട്ടാ ദത്തന്‍ വളര്‍ന്നൂ ട്ടോ (ടച്ച് വുഡ്)....ഇന്നലെ കണ്ടപ്പോ ദേ കുഞ്ഞ്യേ കുട്ട്യാരുന്നു!
എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. ഒരു അച്ചാച്ചാച്ചാ സീരീസ് തുടങ്ങ് ദേവ്‌ജി!

myexperimentsandme said...

സന്തോഷ് പറഞ്ഞതുതന്നെ. കടപ്പാക്കടാ പുറത്തച്ഛാ എന്ന് പറയുകയാണെന്ന് തോന്നാത്ത രീതിയില്‍ ദത്തന്‍ കാര്യം പറഞ്ഞ് മനസ്സിലാക്കി. ദേവേട്ടന് മനസ്സിലാവുകയും ചെയ്തു :)

കണ്ണൂരാന്‍ - KANNURAN said...

സന്തോഷിന്റെ കമന്റ് ^സി ^വി ആക്കി.. :-)

Sethunath UN said...

നാന്‍ ആണ‌യിട്ടാല്‍ അത് ന‌ടന്തു വിട്ടേന്‍ എന്നല്ലേ പ‌റയുന്ന‌ത്?

G.MANU said...

അവന്‍ ചോദിക്കുന്നു.. ദാ ഇതു വഴി പോയാല്‍ വീഴാലാന്‍ഡില്‍ എത്താമോന്ന്

കാളിയമ്പി said...

ആ കൊച്ചിനെ പേടിപ്പിയ്ക്കാന്‍ പുസ്തകങ്ങളുടെ മുറിയില്‍ കൊണ്ടിരുത്തി. അവനല്ലേ ആള് ..പേള്‍‍ പ്രോഗ്രാമിങ്ങ് തന്നെ പൊക്കി വരമൊഴി തിരുത്തിയെഴുതാനുള്ള പുറപ്പാടാ..

സിബു മാമാ നോക്കിക്കോ എന്നാ കുഞ്ഞന്‍ പറയുന്നത്..

(പേളില്‍ വരമൊഴിയെഴുതാവോ എന്നു ചോദിച്ചാ ഞാന്‍ കരയും..)

അതേ ദേവേട്ടാ ..ആ ക്യാമറേടേ എല്‍ സീ ഡീ സ്ക്രീനിന്റെ വലത് ഭാഗത്തൊരു കുഞ്ഞ് സുച്ചില്ലേ..ഫ്ലാഷ് ഓഫ് ചെയ്യുന്നത്..അതോഫ്‌ ചെയ്തിട്ട് പടമെടുക്കണം..അല്ലേല്‍ അവന്റെ കണ്ണ് പുളിയ്ക്കും ..

ദേവന്‍ said...

സിമി, സന്തോഷ്, അരവിന്ദേ, വക്കാരീ, കണ്ണൂരാനെ, നിഷ്കൂ, മനൂ നന്ദി.

അംബീ, ഫ്ലാഷ് അറിയാതടിച്ചതാ, ഷഡ്ഡേന്നു ക്യാമറ എടുത്തു ക്ലിക്കിയപ്പോ.