എന്റെ മകന് ദേവദത്തനുവേണ്ടി ഉണ്ടാക്കിയ ബ്ലോഗ്. അച്ഛന് എഴുതുന്നതിനു ഒരു നിലവാരവുമില്ലല്ലോ എന്ന് അവന്‍ പറയുംവരെ ഞാന്‍ പോസ്റ്റാം. പിന്നെയവന് ഇഷ്ടമുള്ളത് ചെയ്യട്ടെ.
Saturday, November 24, 2007
ജയില്‍!
ഇമ്മാതിരി പണികള്‍ സഹിക്കാന്‍ പറ്റാതെ വരുമ്പോള്‍ ഒന്നുകില്‍ ദത്തനെ കാര്‍ സീറ്റിലിട്ട് ബെല്‍റ്റിടും,
ഇല്ലെങ്കില്‍ ക്രിബ്ബില്‍ അടയ്ക്കും. ഭയങ്കര കുസൃതി!
Friday, November 2, 2007
Thursday, November 1, 2007
കൈചൂണ്ടി കറിയാ
ദത്തന്‍ ഇപ്പോള്‍ സദാ ചോദ്യം ചോദിച്ചുകൊണ്ടേ ഇരിക്കും. എന്തെങ്കിലും കണ്ടാല്‍ കൈ ചൂണ്ടിയിട്ട് "അച്ചാച്ചാച്ചാ?" എന്നാണ് ചോദിക്കുക. അതെന്താണെന്ന് അച്ചന്‍ പറയണം. ഉത്തരം തൃപ്തികരം അല്ലെങ്കില്‍ എത്ര നേരം വേണമെങ്കിലും നോണ്‍ സ്റ്റോപ്പ് ചോദിക്കും.
കെട്ടിടത്തിന്റെ വാച്ച്‌മാനെ ചൂണ്ടി ഇന്നലെ അവന്‍ "അച്ചാച്ചാ?" എന്ന് ചോദിക്കുകയായിരുന്നു. ആ പാവം മനുഷ്യന്‍ അത് "മുന്നാ ചാച്ചാ ബോലാ." എന്ന് സന്തോഷിച്ചു.
(പടത്തില്‍ അവന്‍ ക്യാമറ എന്തെന്ന് ചോദിക്കുകയാണ് കേട്ടോ അല്ലാതെ എന്നോട് "കടക്കെടാ പുറത്ത്" എന്നു പറയുകയല്ല)
Subscribe to:
Posts (Atom)