Monday, December 17, 2007

ബ്ലോഗ് കംബൈന്‍ഡ് മീറ്റ്


ഇയ്യോ! വെബ് റ്റുവിന്റെ സാദ്ധ്യതകളെപ്പറ്റി ഒരഭിപ്രായവത്യാസമുണ്ടായതിനു എന്നെ തല്ലാന്‍ പിടിച്ചതാണോ ഇങ്ങേര്?


കോണ്‍ഫിഡന്റ് ആയിട്ട് സ്റ്റേറ്റ് ചെയ്യാം. മലയാളത്തിന്റെ ഫ്യൂച്ചര്‍ ആ ലാമ്പ് പോലെ ബ്രൈറ്റ് ആണ്.


ഹാവൂ പ്രായത്തിനു ചേര്‍ന്ന ഒരാളെ കണ്ടുകിട്ടി ഒടുക്കം. ഹലോ, ഞാന്‍ ദത്തന്‍. എന്താ പേര്? ഏതു ബ്ലോഗാ എഴുതുന്നത്?

Sunday, December 16, 2007

ബ്ലോഗ് ജൂനിയര്‍ മീറ്റ്


അവന്തികയും ദത്തനും
വെന്യൂ : കുറുമാന്റെ കുടവയറ്‌.
തീയതി : ഓര്‍മ്മയില്ല, ഒക്റ്റോബറിലാ.

Saturday, November 24, 2007

ജയില്‍!


ഇമ്മാതിരി പണികള്‍ സഹിക്കാന്‍ പറ്റാതെ വരുമ്പോള്‍ ഒന്നുകില്‍ ദത്തനെ കാര്‍ സീറ്റിലിട്ട് ബെല്‍റ്റിടും,

ഇല്ലെങ്കില്‍ ക്രിബ്ബില്‍ അടയ്ക്കും. ഭയങ്കര കുസൃതി!

Friday, November 2, 2007

സഹായത്തിനൊരാളുമില്ലേ?



എനിക്കിത്തിരി വെള്ളം കുടിക്കാന്‍ എടുത്തു തരാന്‍ ആരുമില്ല ഇവിടെ.
ഒക്കെ ഞാന്‍ തനിയെ ചെയ്യണം.

Thursday, November 1, 2007

കൈചൂണ്ടി കറിയാ


ദത്തന്‍ ഇപ്പോള്‍ സദാ ചോദ്യം ചോദിച്ചുകൊണ്ടേ ഇരിക്കും. എന്തെങ്കിലും കണ്ടാല്‍ കൈ ചൂണ്ടിയിട്ട്‌ "അച്ചാച്ചാച്ചാ?" എന്നാണ്‌ ചോദിക്കുക. അതെന്താണെന്ന് അച്ചന്‍ പറയണം. ഉത്തരം തൃപ്തികരം അല്ലെങ്കില്‍ എത്ര നേരം വേണമെങ്കിലും നോണ്‍ സ്റ്റോപ്പ്‌ ചോദിക്കും.

കെട്ടിടത്തിന്റെ വാച്ച്‌മാനെ ചൂണ്ടി ഇന്നലെ അവന്‍ "അച്ചാച്ചാ?" എന്ന് ചോദിക്കുകയായിരുന്നു. ആ പാവം മനുഷ്യന്‍ അത്‌ "മുന്നാ ചാച്ചാ ബോലാ." എന്ന് സന്തോഷിച്ചു.
(പടത്തില്‍ അവന്‍ ക്യാമറ എന്തെന്ന് ചോദിക്കുകയാണ്‌ കേട്ടോ അല്ലാതെ എന്നോട്‌ "കടക്കെടാ പുറത്ത്‌" എന്നു പറയുകയല്ല)

ചിന്താവിഷ്ടനായ ദത്തന്‍


ആലോചിച്ചിട്ട്‌ ഒരു പിടിയും കിട്ടുന്നില്ലല്ലോ.

Saturday, October 27, 2007

ദത്തഗീതം


ദത്തനു പാട്ട് വലിയ ഇഷ്ടമാണ്‌. പാടാനായി പാടുപെടുന്നണ്ട്.


powered by ODEO

Monday, August 27, 2007

ദത്തനും ഓണമുണ്ട്‌!

എല്ലാവര്‍ക്കും ഞങ്ങളൂടെ ഓണാശംസകള്‍.

ഇത്തവണ ദത്തനും ഓണമുണ്ട്‌. അവന്‍ ഉടുത്തു ഒരു ഓണമുണ്ട്‌. എന്നിട്ട്‌ ഇരുന്നു ഓണമുണ്ടു.




സദ്യ പക്ഷേ അവനു ഇഗ്ഗിന്റെ അത്ര രുചിച്ചില്ല. ക്ഷമിക്കുമോ? ഹേയ്‌! ഇലയും കീറി എഴിച്ചു പെയ്യ്‌!

ദത്തനും ഓണമുണ്ട്‌!

എല്ലാവര്‍ക്കും ഞങ്ങളൂടെ ഓണാശംസകള്‍.

ഇത്തവണ ദത്തനും ഓണമുണ്ട്‌. അവന്‍ ഉടുത്തു ഒരു ഓണമുണ്ട്‌. എന്നിട്ട്‌ ഇരുന്നു ഓണമുണ്ടു.




സദ്യ പക്ഷേ അവനു ഇഗ്ഗിന്റെ അത്ര രുചിച്ചില്ല. ക്ഷമിക്കുമോ? ഹേയ്‌! ഇലയും കീറി എഴിച്ചു പെയ്യ്‌!

Friday, August 17, 2007

ദേവദത്തന്‍ സ്പീക്കിങ്ങ്‌


മൈ നെയിം ഈസ്‌ ദത്തന്‍. ദേവദത്തന്‍. ഡിഷ്യൂം!

ഒരു പോസ്റ്റ്‌ ഇടണമെന്നു വിചാരിച്ചിട്ട്‌ അഞ്ചാറു മാസമായി, ഇപ്പോഴേ സമയം കിട്ടിയുള്ളു.

ഈ പടത്തില്‍ എന്നോടൊപ്പമുള്ളത്‌ തത്തമ്മതത്തമ്മ ആണ്‌. അച്ഛായും തത്തമ്മതത്തമ്മയും കൂടി കളിക്കുന്ന ഡാന്‍സ്‌ ആണ്‌ ഈയിടെയായി വീട്ടിലെ മുഖ്യ കലാപരിപാടി. കണ്ടാല്‍ നമ്മള്‍ ചിരിച്ചു പരിപ്പിളകിപ്പോകും.

powered by ODEO
പുള്ളിയുടെ വിചാരം ഏതാണ്ടും വല്യ ഡാന്‍സുകാരന്‍ ആണെന്നാ. ഈ പേക്കൂത്ത്‌ കാണിക്കാന്‍ ഇങ്ങോര്‍ക്കു നാണമില്ലല്ലോ എന്നു വിചാരിച്ചാണു ചിരിക്കുന്നതെന്ന് നമുക്കല്ലേ അറിയൂ.

അച്ഛാ മടിയനാ. ജോലിക്കു പോയിട്ടു നേരേ വന്ന് കിടന്നുറങ്ങിക്കളയും. അയ്യെടാ! ഞാന്‍ അപ്പോഴേ തട്ടി വിളിക്കും.

പതുക്കെ വിളിച്ചാല്‍ "ങാ, എന്താ.. " എന്നൊക്കെ പറഞ്ഞിട്ട്‌ അച്ഛ തിരിഞ്ഞു കിടന്നുകളയും. ഞാന്‍ വിടുമോ? വിടമാട്ടേന്‍. പിച്ച്‌ കയറ്റി കയറ്റി വിളിക്കും.

powered by ODEO
ഇത്രയും പിച്ച്‌ കയറ്റിയാലും എണീറ്റില്ലെങ്കില്‍ മോന്തായം നോക്കി ഒരു പിച്ച്‌ അങ്ങു പിച്ചിയാല്‍ മതി. അച്ഛയല്ല അപ്പൂപ്പാ വരെ എഴുന്നേല്‍ക്കും.

അച്ഛായ്ക്ക്‌ ഒന്നുമറിയില്ല. കുറേ ദിവസമായി ഒരു പുസ്തകം എടുത്ത്‌ നോക്കിക്കൊണ്ട് അതെങ്ങനെയാ കീറുന്നതെന്ന് ആലോചിച്ച്‌ ഒരേ ഇരിപ്പായിരുന്നു. ഞാനിങ്ങോട്ട്‌ പിടിച്ചു വാങ്ങിച്ച്‌ നാലായി കീറി കയ്യില്‍ കൊടുത്തു. യെസ്‌, ത്രീ പീസസ്‌!


എന്നു വച്ച്‌ എനിക്കെല്ലാം അറിയാം എന്ന് ആരും വിചാരിക്കേണ്ടാ. അച്ഛാ എന്നല്ലാതെ അമ്മാ എന്നു പറയാന്‍ എനിക്കു പറ്റുന്നില്ല. അതുകൊണ്ട്‌ തല്‍ക്കാലം അമ്മയേയും അച്ഛാ എന്നാണു വിളിക്കുന്നത്‌.

പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല, ഇഗ്ഗ് കഴിക്കാനുള്ള നേരമായി .അപ്പോ അടുത്ത പോസ്റ്റില്‍ കാണാം.