എന്റെ മകന് ദേവദത്തനുവേണ്ടി ഉണ്ടാക്കിയ ബ്ലോഗ്. അച്ഛന് എഴുതുന്നതിനു ഒരു നിലവാരവുമില്ലല്ലോ എന്ന് അവന് പറയുംവരെ ഞാന്‍ പോസ്റ്റാം. പിന്നെയവന് ഇഷ്ടമുള്ളത് ചെയ്യട്ടെ.
Sunday, August 3, 2008
നാട്ടില്‍ പോയല്ലോ!
കുറേ കാലം ബ്ലോഗില്‍ വരാന്‍ പറ്റിയില്ല, ദത്തനിപ്പോ ഒന്നര വയസ്സായി കേട്ടോ.
രണ്ടാഴ്ച ദത്തന് കൂമന്പള്ളിയില് ആയിരുന്നു!
ഒന്നും പറയണ്ട, രാവിലേ എഴുന്നേറ്റാല്‍ രാത്രിവരെ ഓട്ടമായിരുന്നു, കണ്ടാലും കണ്ടാലും ഒന്നും തീരുന്നില്ല.
ബ്ലാക്കി ഫോട്ടോയില്‍ മാത്രമല്ല ശരിക്കും ഉണ്ട്. ക്യാറ്റ് മ്യാവൂ ഉണ്ട്, പശുവുമ്മാമ, ആട്, കോഴി, ഓലേഞ്ഞാലി, കുയില്‍, ഫിഷ്, പൂക്കള്‍, ബാഫ്ലൈ, കായല്‍, വയല്‍, തോട്!
അവിടെ നിരജ്ഞന് വാവയും ഉണ്ടായിരുന്നു. പക്ഷേ വാവ തീരെ കുഞ്ഞാ, ദത്തനോട് കളിക്കാന്‍ ഇന്നീം വളരണമത്രേ. അപ്പുച്ചേട്ടനും അമ്മുച്ചേച്ചീം വന്ന് ദത്തനെ എടുത്തോണ്ട് നടക്കും.
ഇപ്പോ ടെന്‍ വരെ എണ്ണാന്‍ അറിയാം, പക്ഷേ ചില കാര്യങ്ങള്‍ ദത്തന് പറയുമ്പോ എല്ലാവരും ചിരിക്കുന്നു. ദേഷ്യം വരും.
എല്ലാരൂടെ കാക്ക എങ്ങനെയാ മോനേ എന്നു ചോദിച്ചു.
ദത്തന് "കാ" എന്നു പറഞ്ഞു
അപ്പോ പൂച്ച എങ്ങനെയാ എന്നു ചോദിച്ചു
ദത്തന് "പൂ" എന്നു പറഞ്ഞു. അതിലിപ്പോ ചിരിക്കാന്‍ എന്താ? ഒരു ഊഹത്തില്‍ പറഞ്ഞത, ഇവര്‍ ക്യാറ്റ്മ്യാവുവിനെ ആണു പൂച്ച എന്നു വിളിക്കുന്നതെങ്കില് അത് ആദ്യമേ പറയേണ്ടേ.
ചേച്ചിമാരുടെ പാട്ടു സാറ് പാടിക്കോ മോനേ എന്നു പറഞ്ഞപ്പോ ദത്തന്
"സാ രീ സീ ഡീ" എന്നു പാടി . അതിനും ചിരി. എന്താ പാട്ടില്‍ സീയും ഡീയും പാടില്ലേ അതെവിടത്തെ നിയമം?
ഒരു ചേട്ടന് വന്ന് ഹലോ എന്ന് പറഞ്ഞു. ഞാന്‍ ഓടിപ്പോയി മൊബൈല്‍ എടുത്ത് ചേട്ടനു കൊടുത്തു. അവരുടെ നാട്ടില്‍ ഫോണില്‍ ഹലോ എന്നും പറയില്ലേ? ആ ചേട്ടന് ഹൗവ്വാര് യൂവിനാണത്രേ ഹലോ എന്നു പറഞ്ഞത്. അത് ദത്തന്റെ തെറ്റാ?
അത് പറഞ്ഞപ്പഴാ, ഇങ്ങോട്ട് വന്ന ഏറൊപ്ലേനില് ജര്‍മ്മനിക്കാരി ഒരമ്മൂമ്മ ഉണ്ടായിരുന്നു. അമ്മൂമ്മ ഒരു പുസ്തകം ഒക്കെ തുറന്ന് ഗൗരവത്തില്‍ ദത്തനെ നോക്കാതെ ഇരിക്കുന്നു. ദത്തന് നേരേ കൈ നീട്ടി ഒരു "ഹൗവ്വാര് യൂ " പറഞ്ഞ്. അമ്മൂമ്മ ഉമ്മയൊക്കെ തന്നു. ദത്തനു സന്തോഷമായി അപ്പോ ദത്തന് "താങ്ക്സ്" പറഞ്ഞു. അമ്മൂമ്മ കൈകൊട്ടി.
ദുബായില്‍ ഇപ്പോ ചൂടാ. കളിക്കാനൊന്നും പോകാന്‍ പറ്റുന്നില്ല. മഞ്ചാടി നാടന്‍ പാട്ടുകള്‍ വീഡിയോയില്‍ കാണും എന്നിട്ട് വീട്ടിനകത്ത് അങ്ങോട്ടും ഇങ്ങോട്ടും തേരാപ്പാരാ. പിന്നെ കുറച്ചുനേരം ടീവി കണ്ട് "വേളാങ്കണ്ണിമാതാവേ" "സ്വാമിശേശരണം ഒക്കെ പാടും. ശകലം ഡാന്‍സ് കളിക്കണമെങ്കില്‍ അച്ഛ "കട്ടവണ്ടി കട്ടവണ്ടീ കാപ്പാത്ത വന്തവന്‍ ഡീ" എന്ന പാട്ടിട്ടുതരും. തധക്ക് തധക്ക് തധക്ക് തധക്ക് തത്താത്താ ഡിര്ര്ര് പാടാന്‍ ദത്തന് ഇഷ്ടമാ.
Subscribe to:
Post Comments (Atom)
10 comments:
ദത്തനെക്കുറിച്ചു പറയാന്‍ ആയിരം നാവാണല്ലൊ ദേവാ.
ദത്തനങ്ങനെ മിടുക്കനായി വളരട്ടെ!
ആശംസകള്‍!
-സുല്‍
നീ മിണ്ടരുത് ചെക്കാ പറഞേക്കാം. നാട്ടീ പോയല്ലോ ന്ന് പോസ്റ്റും ഇടണ്ടാ നീയ്യ്! ഒരു വാക്ക് എന്നോട് മിണ്ടിയോ നീയ് നാട്ടീ വന്നിട്ട്? നീ വന്ന്ന്ന് നീ പറഞോ എന്നോട്? വേണ്ട കൂട്ട് ഞാന്‍ വെട്ടി നിന്നോട് ഇതോടെ.
ചെല്ലാ ഒന്ന് വിളിയട കുഞേ. നിന്റെ പാട്ടും ചത്തോം ഞാനൂടെ കേള്‍ക്കട്ടെടാ.
ഡാന്‍സ് കളിക്കാന്‍ ഇപ്പോഴും കമലഹാസന്റെ "കട്ടവണ്ടി..കട്ടവണ്ടി.." .അതെനിക്കിഷ്ടമായി !
കുറച്ചു ദിവസങ്ങള്‍കൂടി അവനവിടെ നില്ക്കട്ടെ ദേവേട്ടാ. നാട്ടിലെ കാര്യങ്ങള്‍ കണ്ടുവളരട്ടെ.
സാരല്യാട്ടൊ ദത്തു വാവെ. എല്ലാരും ചിരിച്ചോട്ടെ. അതൊന്നും മൈന്‍ഡ് ചെയ്യണ്ടാ. പിന്നെ ക്യാറ്റ്മ്യാവൂ തന്നെയാണ് പൂച്ചാന്ന് മറക്കല്ലട്ടൊ. അല്ലെല്‍ ഇനിം അവരൊക്കെ കളിയാക്കും. നാട്ടീന്നു വരുമ്പോള്‍ എല്ലാം ചേര്‍ത്തൊരു പോസ്റ്റ് എഴുതണട്ടൊ വാവെ.
നാടിഷ്ടപ്പെട്ടോ ദത്തനു്?
:)
ഓടോ : ഇറയം !!!
ഇറയമല്ല, ശ്രീലാല്‍, പേര് മാറി. ഇപ്പോ ഇതിനെ "സിറ്റ് ഔട്ട്" എന്നാ വിളിക്ക്വാ :(
എന്നിട്ട് കുണ്ടറ പോയില്ലേ?
കുറച്ചൂടെ പടങ്ങള്‍ വേണാരുന്നു :)
Post a Comment