ദത്തന് പാടി- "രണ്ട്, രണ്ട്". ധീം ത തക്ക പാട്ട്+ വിക്രം പാട്ട്. തെറ്റുകുറവുകള്‍ (അയ്യേ എനിക്കോ? ഉണ്ടാവില്ല) വല്ലതും ഉണ്ടെങ്കില്‍ ഒരു തുടക്കക്കാരന്‍ എന്ന സ്ഥിതിക്ക് അങ്ങ് ക്ഷമിച്ചേക്കണേ.
വരികള്‍:
ധീം ത ധക്ക കൊടുകൊടു കൊടു കൊടു
ധീം ത തക്ക ധീം ത ധക്ക താ
അന്റാഷേ അന്റാഷേ
ആ കൂള്‍ ആ കൂള്‍ അന്റാഷേ
കേട്ടോ? (കേട്ടു)
കേട്ടോ? (ങാ)
വിക്രം! (പുലി മുരളുന്ന ഒച്ച)
?????
പേര്‍ ചെചട്ടും...പേര്‍ ചെച്ചട്ടും
പേര്‍ ചെച്ചട്ടും
ധീം ത ധക്ക കൊടുകൊടു കൊടു കൊടു
ധീം ത തക്ക ധീം ത ധക്ക താ
അന്റാ...
കേട്ടോ? (കേട്ടു)
[ഉദ്ദേശിച്ചത് ഇങ്ങനെ:
ധീം ത ധക്ക കൊടുമല ഗണപതി
ധീം ത ധക്ക ധീം ത ധക്ക താ
ആശാനേ ആശാനേ
ആനക്കോല്‍ എടുക്കെന്റെ ആശാനേ
വിക്രം! (പുലിമുരളീരവം)
പേര്‍ ശൊല്ലട്ടും എന്‍ പേര്‍ ശൊല്ലട്ടും
പേര്‍ ശൊല്ലട്ടും അതൈ ഊര്‍ വെല്ലട്ടും]
എന്റെ മകന് ദേവദത്തനുവേണ്ടി ഉണ്ടാക്കിയ ബ്ലോഗ്. അച്ഛന്‍ എഴുതുന്നതിനു ഒരു നിലവാരവുമില്ലല്ലോ എന്ന് അവന് പറയുംവരെ ഞാന്‍ പോസ്റ്റാം. പിന്നെയവന് ഇഷ്ടമുള്ളത് ചെയ്യട്ടെ.
Monday, December 8, 2008
Saturday, October 4, 2008
ഡോള്‍ഫീ
ദത്തന്‍ ഇന്നലെ ഡോള്‍ഫീ കാണാന്‍ പോയി. ദത്തന്‍ വിചാരിച്ചു ഹായ്..ഫിഷ് ആണെന്ന്.ഡോള്‍ഫീ ഫിഷ് അല്ല വെള്ളത്തിലെ ഒരു ഉമ്മാമ്മ ആണെന്ന് .
ഡോള്‍ഫീകള്‍ റിങ്ങ് ചാടി, ഡാന്‍സ് കളിച്ചു, പാട്ടു പാടി പന്തു കളിച്ചു, കൊറേ സര്‍ക്കസ് കാണിച്ചു. പിന്നെ സീലും വന്ന് ഡോള്‍ഫീടെ ടീച്ചര്‍ ചേച്ചീടെ കൂടെ ഡാന്‍സ് ഒക്കെ കളിച്ചു.
ഡോള്‍ഫീ ബ്ലാക്കി ഭൗവിന്റെ പോലെ സര്‍ക്കസ് ഒക്കെ കാണിക്കാന്‍ ഇഷ്ടമുള്ള ഷോ ഓഫ് ആണത്രേ. അതുകൊണ്ട് അവരെ ഇണക്കി വളര്‍ത്തിയാലും അവര്‍ക്ക് സന്തോഷമാ.
അവിടെ കയറിയപ്പോ ദത്തനു വിശന്നു . അപ്പ ദത്തന്‍ "പാപ്പം ഒണ്ടോ?" എന്ന് ചോദിച്ചു. അമ്മ പറഞ്ഞു "ഇവിടെ പാപ്പം കഴിച്ചൂടാ എന്ന് ബോര്‍ഡ് വച്ചിട്ടുണ്ട്, ഇവിടെ ഇരുന്നു കഴിച്ചാ പോലീസ് അങ്കിള്‍ വന്ന് ദത്തന്‍ ചീത്ത കുട്ടിയാ ഡോള്‍ഫീയെ കാണിക്കൂല്ലാ പറയുമെന്ന്." അപ്പോ ദത്തന്‍ നല്ല കുട്ടിയായി ഒറ്റക്ക് ഒരു സീറ്റില്‍ പോയിരുന്നു ക്ലാപ് ക്ലാപ്പ് ഒക്കെ ചെയ്യുവായിരുന്നു കൊറേ നേരം. പിന്നെ ദത്തന്റെ അടുത്ത് ഒരു ചേട്ടന്‍ വന്നിരുന്ന് ഐസ്ക്രീം തിന്നു. ഇതെന്താ ദത്തനു മാത്രം ഒരു നിയമം?
സങ്കടം വന്നപ്പോ ദത്തന്‍ "പാപ്പം വേണേ, പഴം, ചപ്പാത്തി, ബിക്കറ്റ്, ദോശേ.." എന്നു വിളിച്ച് അലറി കരഞ്ഞു. അച്ചനും അമ്മയും വഴക്ക് പറഞ്ഞിട്ടൊന്നും നിര്‍ത്തിയില്ല. അവസാനം അച്ച ആരും കാണാതെ ഒരു ബിക്കറ്റ് ബാഗില്‍ നിന്ന് എടുത്തു തന്നു. ദത്തന്‍ ചീത്തക്കുട്ടിയാ പറഞ്ഞു.
ദത്തന്‍ കരഞ്ഞപ്പോ ഡോള്‍ഫീയെപ്പോലെ ഡ്രെസ്സ് ഒക്കെ ഇട്ട ഒരു അങ്കിള്‍ വന്ന് കെട്ടിപ്പിടിച്ച് കണ്ണീരൊക്കെ തുടച്ചല്ലോ. അപ്പ ദത്തനു സന്തോഷമായി.
പോരാന്നേരം ഞങ്ങള്‍ ഫോട്ടോ എടുത്തല്ലോ.
ഈ ഫോട്ടോയില്‍ അമ്മ, ദത്തന്‍, അച്ച, കൈസ്യുഷ ആന്റി, സേന്യ അങ്കിള്‍. വേറൊരു ചേച്ചിയും ഉണ്ട് ഇവിടെ-മാര്‍ഫാ എന്നാണു പേര്‍. ദത്തനു ഡോള്‍ഫീയെ പേടിയില്ലല്ലോ.ഇറങ്ങി പോരുന്നപ്പോ അവിടെ ഒരു കുഞ്ഞി മല ഉണ്ടാക്കി വച്ചിരിക്കുന്നു. ഞങ്ങള്‍ "അപ്പ്‌ഹില്‍..ഡൗണ്‍ഹില്‍" വിളിച്ചോണ്ട് ഓടി.

Sunday, August 3, 2008
നാട്ടില്‍ പോയല്ലോ!
കുറേ കാലം ബ്ലോഗില്‍ വരാന്‍ പറ്റിയില്ല, ദത്തനിപ്പോ ഒന്നര വയസ്സായി കേട്ടോ.
രണ്ടാഴ്ച ദത്തന്‍ കൂമന്‍പള്ളിയില്‍ ആയിരുന്നു!
ഒന്നും പറയണ്ട, രാവിലേ എഴുന്നേറ്റാല്‍ രാത്രിവരെ ഓട്ടമായിരുന്നു, കണ്ടാലും കണ്ടാലും ഒന്നും തീരുന്നില്ല.
ബ്ലാക്കി ഫോട്ടോയില്‍ മാത്രമല്ല ശരിക്കും ഉണ്ട്. ക്യാറ്റ് മ്യാവൂ ഉണ്ട്, പശുവുമ്മാമ, ആട്, കോഴി, ഓലേഞ്ഞാലി, കുയില്‍, ഫിഷ്, പൂക്കള്‍, ബാഫ്ലൈ, കായല്‍, വയല്‍, തോട്!
അവിടെ നിരജ്ഞന്‍ വാവയും ഉണ്ടായിരുന്നു. പക്ഷേ വാവ തീരെ കുഞ്ഞാ, ദത്തനോട് കളിക്കാന്‍ ഇന്നീം വളരണമത്രേ. അപ്പുച്ചേട്ടനും അമ്മുച്ചേച്ചീം വന്ന് ദത്തനെ എടുത്തോണ്ട് നടക്കും.
ഇപ്പോ ടെന്‍ വരെ എണ്ണാന്‍ അറിയാം, പക്ഷേ ചില കാര്യങ്ങള്‍ ദത്തന്‍ പറയുമ്പോ എല്ലാവരും ചിരിക്കുന്നു. ദേഷ്യം വരും.
എല്ലാരൂടെ കാക്ക എങ്ങനെയാ മോനേ എന്നു ചോദിച്ചു.
ദത്തന്‍ "കാ" എന്നു പറഞ്ഞു
അപ്പോ പൂച്ച എങ്ങനെയാ എന്നു ചോദിച്ചു
ദത്തന്‍ "പൂ" എന്നു പറഞ്ഞു. അതിലിപ്പോ ചിരിക്കാന്‍ എന്താ? ഒരു ഊഹത്തില്‍ പറഞ്ഞത, ഇവര്‍ ക്യാറ്റ്മ്യാവുവിനെ ആണു പൂച്ച എന്നു വിളിക്കുന്നതെങ്കില്‍ അത് ആദ്യമേ പറയേണ്ടേ.
ചേച്ചിമാരുടെ പാട്ടു സാറ് പാടിക്കോ മോനേ എന്നു പറഞ്ഞപ്പോ ദത്തന്‍
"സാ രീ സീ ഡീ" എന്നു പാടി . അതിനും ചിരി. എന്താ പാട്ടില്‍ സീയും ഡീയും പാടില്ലേ അതെവിടത്തെ നിയമം?
ഒരു ചേട്ടന്‍ വന്ന് ഹലോ എന്ന് പറഞ്ഞു. ഞാന്‍ ഓടിപ്പോയി മൊബൈല്‍ എടുത്ത് ചേട്ടനു കൊടുത്തു. അവരുടെ നാട്ടില്‍ ഫോണില്‍ ഹലോ എന്നും പറയില്ലേ? ആ ചേട്ടന്‍ ഹൗവ്വാര്‍ യൂവിനാണത്രേ ഹലോ എന്നു പറഞ്ഞത്. അത് ദത്തന്റെ തെറ്റാ?
അത് പറഞ്ഞപ്പഴാ, ഇങ്ങോട്ട് വന്ന ഏറൊപ്ലേനില്‍ ജര്‍മ്മനിക്കാരി ഒരമ്മൂമ്മ ഉണ്ടായിരുന്നു. അമ്മൂമ്മ ഒരു പുസ്തകം ഒക്കെ തുറന്ന് ഗൗരവത്തില്‍ ദത്തനെ നോക്കാതെ ഇരിക്കുന്നു. ദത്തന്‍ നേരേ കൈ നീട്ടി ഒരു "ഹൗവ്വാര്‍ യൂ " പറഞ്ഞ്. അമ്മൂമ്മ ഉമ്മയൊക്കെ തന്നു. ദത്തനു സന്തോഷമായി അപ്പോ ദത്തന്‍ "താങ്ക്സ്" പറഞ്ഞു. അമ്മൂമ്മ കൈകൊട്ടി.
ദുബായില്‍ ഇപ്പോ ചൂടാ. കളിക്കാനൊന്നും പോകാന്‍ പറ്റുന്നില്ല. മഞ്ചാടി നാടന്‍ പാട്ടുകള്‍ വീഡിയോയില്‍ കാണും എന്നിട്ട് വീട്ടിനകത്ത് അങ്ങോട്ടും ഇങ്ങോട്ടും തേരാപ്പാരാ. പിന്നെ കുറച്ചുനേരം ടീവി കണ്ട് "വേളാങ്കണ്ണിമാതാവേ" "സ്വാമിശേശരണം ഒക്കെ പാടും. ശകലം ഡാന്‍സ് കളിക്കണമെങ്കില്‍ അച്ഛ "കട്ടവണ്ടി കട്ടവണ്ടീ കാപ്പാത്ത വന്തവന്‍ ഡീ" എന്ന പാട്ടിട്ടുതരും. തധക്ക് തധക്ക് തധക്ക് തധക്ക് തത്താത്താ ഡിര്ര്ര് പാടാന്‍ ദത്തന് ഇഷ്ടമാ.
Monday, May 19, 2008
മൂന്ന്, എന്റിറ്റി, ഫോണ്‍
മൂന്ന് എന്നാലെന്ത്?
==========
ഹോളോഫ്രേസിങ്ങില്‍ നിന്ന് ടെലെഗ്രാഫിക്ക് കോണ്വര്‍സേഷനിലോട്ട് ദത്തവചനങ്ങള്‍ അപ്പ് ഗ്രേഡ് ചെയ്യിക്കാന്‍ ഒരു ശ്രമത്തിലാണ് ഇപ്പോള്‍.
(മൂന്നു സ്റ്റേജ് ആയാണ് സാധാരണ കുട്ടികള്‍ സംഭാഷണം പഠിക്കുന്നത്
എനിക്ക് ഭഷണം എടുത്തു തരൂ എന്നത്
ഹോളോ ഫ്രേസിങ്ങ് കാലത്ത് "പാപ്പം" എന്നേ കാണൂ
ടെലെഗ്രാഫിക്ക് കാലത്ത് "അമ്മാ, പാപ്പം" എന്നും "പാപ്പം തരൂ" എന്നും ഒക്കെ ആകും
നോര്‍മല്‍ സംഭാഷണം തുടങ്ങുമ്പോള്‍ "അമ്മ എനിക്ക് പാപ്പം എടുത്തു തരൂ" എന്നാകണം )
ദത്തന്‍ ഇപ്പോഴും ഒറ്റവാക്കില്‍ തൃപ്തനാണ്. വാക്കുകള്‍ ഒരു ചെയിന്‍ ആണെന്ന് മനസ്സിലാവാന്‍ അവന് ഒന്നുമുതല്‍ ആറുവരെ അക്കങ്ങള്‍ ചൊല്ലിക്കൊടുത്തു. എണ്ണം എന്താണെന്ന് അവനു മനസ്സിലാവാറായില്ലെങ്കിലും വാക്കുകള്‍ സീരീസ് ആണെന്ന് മനസ്സിലായി.
ഇന്നലെ വഴിയില്‍ നടക്കുമ്പോള്‍ ദതന്‍ സ്പോട്ട് ലൈറ്റ് ഒക്കെ ഇട്ട് ഒരു ഈന്ത കണ്ടുപിടിച്ചു.
(കൈ ചൂണ്ടി) "ങേ?"
"മരം"
"അല്ല" (അല്ല എന്നാല്‍ തെറ്റെന്ന് അര്‍ത്ഥമില്ല, പ്രതീക്ഷിച്ച ഉത്തരം അല്ലെന്ന് മാത്രം)
"ട്രീ"
"ങാ. ട്രീ, പോര്‍, ഫൈ, സിക്ക്സ്!"
സെപ്പറേറ്റ് എന്റിറ്റി
===========
അടുത്തസമയം വരെ ദത്തന്‍ വിദ്യയുടെയും എന്റെയും ഭാഗമാണെന്ന് കരുതിയിരുന്നു. സെപ്പറേഷന്‍ ആങ്‌സൈറ്റി തുടങ്ങി ചില്ലറ പ്രശ്നങ്ങളാണെങ്കിലും അതൊരു രസമാണ്. ഈയിടെ അവന്‍ ദത്തനാണെന്ന് മനസ്സിലായി. അതോടെ സ്വഭാവവും മാറി. ഒറ്റയ്ക്കിരിക്കാന്‍ പ്രശ്നമില്ല, ഒറ്റയ്ക്ക് കാര്യങ്ങള്‍ ചെയ്യാന്‍ പ്രശ്നമില്ല. ഓരോന്ന് സ്വന്തമാക്കണമെന്ന തോന്നലും വന്നു തുടങ്ങി.
എന്തെങ്കിലും ഇഷ്ടമുള്ളത് കണ്ടാല്‍ അത് ചൂണ്ടി "ദത്തനാ" എന്ന് പറഞ്ഞു കളയും. അത് എന്റേതാണ് എന്ന അര്‍ത്ഥത്തില്‍.
എന്തൊരാശ്വാസം!
==========
കായിക്കര മുതലാളിയെപ്പറ്റി ഒരു (നുണ)കഥയുണ്ട്. മൊതലാളി ബിസിനസ്സൊക്കെ പുരോഗമിച്ചപ്പോള്‍ ഓഫീസില്‍ ഫോണ്‍ വാങ്ങി. അന്നൊക്കെ ധനികര്‍ക്ക് മാത്രമേ ഫോണുള്ളു നാട്ടില്‍.
രാവിലേ മുതലാളിയുടെ സ്റ്റാഫ് ഒക്കെ ഓഫീസില്‍ വരുന്നു, ഫോണ്‍ എടുത്ത് അവിടെയും ഇവിടെയും വിളിക്കുന്നു, കാര്യങ്ങള്‍ നടത്തുന്നു. പാവം മുതലാളിക്ക് ഫോണ്‍ ചെയ്യാന്‍ മാത്രം ആരുമില്ല. സഹി കെട്ട് അങ്ങേര്‍ ഒരു ദിവസം എഴുന്നേറ്റു. "ഞമ്മ ഒന്ന് ഫോണ്‍ ചെയ്യട്ട്" സ്റ്റാഫൊക്കെ ബഹുമാനപൂര്വ്വം മാറി നിന്നു.
മുതലാളി ഫോണ്‍ എടുത്തു ഐശ്വര്യമുള്ള ഒരു നമ്പര്‍ അങ്ങ് കറക്കി, നൂറ്.
മറ്റേത്തലയ്ക്കല്‍ ഒരേമാന്‍ ഫോണ്‍ എടുത്തു
"ആരാ?"
"ഞമ്മ"
"എന്നാ?"
"ചുമ്മാ!"
ഫോണ്‍ വച്ചു. എന്തൊരാശ്വാസം.
ദത്തനും ഒന്ന് ഫോണ്‍ ചെയ്യണം, ഒരേ വാശി. ടോയ് ഫോണൊന്നും പോരാ. നാട്ടിലെ നമ്പര്‍ വിളിച്ച് അവനു കൊടുത്തു.
"ഹലോ?"
"ങ്ങാ. "
"ദത്തനാ"
"കട്ട്".
വച്ചു. എന്തൊരാശ്വാസം!
വിളി കേള്‍പ്പിക്കും
==========
"അമ്മാ"
അമ്മ ഒരു മൈന്‍ഡുമില്ല.
"അമ്മാ!" ങേ ഹേ.
ദത്തന്റെ സ്വഭാവം മാറിയല്ലോ. അച്ഛന്‍ നില്‍ക്കുന്നതുപോലെ ഷെല്‍ഫിലോട്ട് ചാരി നിന്ന് ഒറ്റ വിളി
"എടോ!"
ഹല്ല പിന്നെ.
Tuesday, March 11, 2008
ദത്തഭാഷ
എഴുത്തും വായനയുമാണ് ഭാഷയെ സങ്കീര്‍ണ്ണമാക്കുന്നതെന്ന് സ്ക്രിപ്റ്റില്ലാത്ത ദത്തഭാഷ പഠിക്കുമ്പോഴാണ് മനസ്സിലാവുന്നത്. അവന്‍ ആംഗ്യവും കൊച്ചുവാക്കുകളും കൊണ്ട് ഒരുപാട് കാര്യങ്ങള്‍ പറയുന്നു. അവന്റെ വൊക്കാബുലറി ഇപ്പോള്‍ ഇത്രയും ആണ്:
അച്ഛ
അമ്മ
ചായ (എല്ലാ പാനീയങ്ങള്‍ക്കുമുള്ള പേര്‍)
പാപ്പ (ഖര രൂപത്തിലെ ഭക്ഷണം)
ടീ (ടീ വി)
ട്രീ (മരം)
ട്രീം... (ബെല്‍)
ടാറ്റ = യാത്ര പോകണം, യാത്ര പോകുന്നു, വിട
കീ = താക്കോല്‍
കട്ട് =ഫോണ്‍.( ഫോണില്‍ ചെയ്യാന്‍ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് കട്ട് ചെയ്യല്‍)
സാ = ശാസ്ത്രീയ സംഗീതം
ടാറ്റ് = മറ്റെല്ലാത്തരം പാട്ടുകളും
ടാര്‍ = സ്റ്റാര്‍
അപ്പൂപ്പ
അമ്മൂമ്മ
അച്ചാച്ച = അഖീല്‍ ചാച്ച (നേരത്തേ വെറും അഖീല്‍ ആയിരുന്നു)
വാവ് = പ്രാവ്
വാവ = ചെറിയ കുട്ടി
ഭൗ = ബ്ലാക്കി
അപ്പിട്ടു = കക്കൂസില്‍ പോണമെടാ, പോകുകയാണെടാ, പോയിക്കഴിഞ്ഞെടാ
ഛേ! = എനിക്കിഷ്ടമല്ല, ഇഷ്ടമാകുന്നില്ല, ഇഷ്ടമായില്ല (യക്ക്)
ഹായ്= എനിക്കിഷ്ടമാണ്, ഇഷ്ടപ്പെടുന്നു, ഇഷ്ടപ്പെട്ടു (യമ്മി)
കാര്‍
ട്രക്ക്
ലൈറ്റ്
ഫൂ+ ആംഗ്യം = തീ, ഫയര്‍ അലാം, ഫയര്‍ എസ്റ്റിംഗ്വിഷര്‍
ഓഫ്: സ്വിച്ച് ഓഫ്
ക്രിയ എന്നൊരു സൂത്രമുണ്ടെന്ന് അവനറിയില്ല. നാമം തന്നെ ക്രിയ, അതിനു കോണ്ടെക്സ്റ്റ് സപ്പോര്‍ട്ട് കൊടുത്തോളും.
താക്കോല്‍ക്കൂട്ടം ചൂണ്ടിക്കാട്ടി അതെന്തെന്നു ചോദിച്ചാല്‍ 'കീ' എന്നുത്തരം. അത് ക്രിയയാകുന്നത് ഇങ്ങനെ:
അടഞ്ഞ വാതില്‍ക്കല്‍ ചെന്നിട്ട് 'കീ' എന്ന് അവന്‍ പറയുന്നതിനു "വാതില്‍ തുറക്കൂ" എന്നാണ് അര്‍ത്ഥം. തുറന്ന വാതിലാണെങ്കില്‍ "വാതില്‍ അടയ്ക്കൂ" എന്നും. ഒരു പുരോഗതി ഉണ്ടാവാന്‍ ഞാന്‍ വാതിലടച്ചിട്ട് "അടച്ചു" എന്നു പറഞ്ഞു നോക്കി. ഇപ്പോള്‍ അവന്‍ കതകിനു "അടച്ച്" എന്നാണു പേര്‍ വിളിക്കുന്നത്.

ദത്തന്റെ ഇഷ്ടങ്ങള്‍
ഇഷ്ട ഗാനം :ഝയ്യ ഝയ്യ ഝയ്യാ (ദില്‍ സേ)
ഇഷ്ടപ്പെട്ട കഥാപാത്രം : ടോം (ടോം & ജെറി)
ഇഷ്ടപ്പെട്ട പുസ്തകം : മൈ ഫസ്റ്റ് പിക്‌ചര്‍ ബുക്ക്
ഇഷ്ടപ്പെട്ട വാഹനം : ചൈക്കിള്‍
ഇഷ്ട വിനോദം : സൂപ്പര്‍ മാര്‍ക്കറ്റുകളിലെ നാണയമിട്ട് ഓടിക്കുന്ന ബമ്പി കാറോട്ടം
ഇഷ്ടപ്പെട്ട സുഹൃത്ത് : ബേണി
ഇഷ്ടഭക്ഷണം : സാമ്പാറ്, പയറ്
ഇഷ്ടവസ്ത്രം : ഇല്ലേയില്ല. വസ്ത്രമിടുന്നത് തീരെ കണ്ടുകൂടാ. തണുത്തു വിറച്ചാലും ഉടുപ്പിടൂല്ല.
ഇഷ്ടമുള്ള കളിക്കോപ്പ് : തറ തൂക്കുന്ന ബ്രഷ്
ദത്തനിഷ്ടമുള്ള കഥ:
"ഒരിടത്തൊരിടത്തുണ്ടല്ലോ, ഒരു ബ്ലാക്കി ഭൗവും ഒരു ക്യാറ്റ് മ്യാവൊവും ഉണ്ടായിരുന്നു. ക്യാറ്റ് മ്യാവൂ ഇങ്ങനെ (നടന്നു പോകുന്നത് വിരലുകൊണ്ട് തറയില്‍ കാണിക്കും) നടന്ന് പോകുമ്പോള്‍, ബ്ലാക്കി ഭൗ വന്നിട്ട് (പമ്മിയിരിക്കുന്ന മുഖഭാവം) "ഭ്ഭൗ "എന്ന് കുരച്ചുകൊണ്ട് ഒരൊറ്റ ചാട്ടം. ക്യാറ്റ് മ്യാവു "മ്യാവോ" എന്നു കരഞ്ഞ് മരത്തില്‍ ഓടിക്കയറി. ബ്ലാക്കി ഭൗ പിറകേ അളിഞ്ഞുപിടിച്ച് കയറാന്‍ നോക്കി, തറയില്‍ വീണ്‍, കാലൊടിഞ്ഞ്, "കൈ കൈ കൈ" എന്നു കരഞ്ഞു."
ഇഷ്ടപ്പെട്ട താരാട്ടുപാട്ട്:
('അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ' എന്ന ഈണം)
ബ്ലാക്കി സോദരന്‍ ഒരു ഭൗഭൗ സോദരന്‍
ക്യാറ്റ് സോദരന്‍ ഒരു മ്യാവു സോദരന്‍
മാക്രി സോദരന്‍ ഒരു പേക്രോം സോദരന്‍
ദത്തന്‍ സോദരന്‍ ഒരു പാട്ടു സോദരന്‍
ബ്ലാക്കി സോദരന്‍ ഒരു പാവം സോദരന്‍
ക്യാറ്റ് സോദരന്‍ ഒരു കള്ള സോദരന്‍
മാക്രിസോദരന്‍ ഒരു പോക്രി സോദരന്‍
ദത്തന്‍ സോദരന്‍ ഒരു വാവ സോദരന്‍
ബ്ലാക്കി സോദരന്‍ ഇതാ ചാച്ചി സോദരന്‍
ക്യാറ്റു സോദരന്‍ ഇതാ ചാച്ചി സോദരന്‍
മാക്രി സോദരന്‍ ഇതാ ചാച്ചി സോദരന്‍
ദത്തന്‍ സോദരന്‍ ഇതാ ചാച്ചി സോദരന്‍
ഇഷ്ടമില്ലാത്തത്:
൧. ഇരുട്ട് (ഭയങ്കര പേടിയാണ്, നിലവിളി)
൨. ഉറക്കെ സംസാരിക്കുന്ന അപരിചിതര്‍ (കേട്ടാല്‍ ഓടും)
൩. ഈ ജൂനിയര്‍ ചാനലിന്റെ തീം സോങ്ങ് (കേട്ടാല്‍ കരയും)

Saturday, March 1, 2008
ദത്തസൗഹൃദ ഭവനം
ദത്തന്‍ കണ്ണില്‍ കണ്ടതെല്ലാം പരിശോധിക്കാന്‍ തുടങ്ങിയതോടെ ഫ്ലാറ്റിനെ ശിശുസൗഹൃദവീട് ആക്കാന്‍ തീരുമാനിച്ചു. വിദഗ്ദ്ധമായി തന്നെ ചെയ്യാന്‍ പ്രൊഫഷണല്‍ ഹെല്പ്പ് തേടി, നമ്മടെ കൈപ്പള്ളിയണ്ണന്‍ സേഫ്റ്റി ഇന്‍സ്പക്ഷന്‍ നടത്തി പരിഹാരങ്ങള്‍ കണ്ടെത്തിത്തന്നു.
ബുക്കുകീറല്‍ ആയിരുന്നു ഒന്നാമത്തെ പ്രശ്നം:
കൈപ്പള്ളി കണ്ടെത്തിയ പരിഹാരം:
ടെലിവിഷനില്‍ കളി രണ്ടാമത്തേത്.
മതിലേല്‍ തറയ്ക്കാവുന്ന ഒരെണ്ണം വാങ്ങിക്കെടേ എന്ന് ലയാള്‍ പറഞ്ഞ്.
കാസറ്റും സീഡിയും കണ്ടാല്‍ ദത്തനു ഋഷിരാജ് സിങ്ങിനെപ്പോലെ തരിക്കും. മണിചിത്രത്താഴിട്ട് ബന്ധിച്ചു വച്ചു.
എന്റെ കളിപ്പാട്ടങ്ങള്‍ - ഡ്രില്ല്, റ്റൂള്‍ സെറ്റ്, അരിവാള്‍ ചുറ്റിക നക്ഷത്രം ഒക്കെ ഭിത്തിയില്‍ തട്ടടിച്ചു വച്ചു.
കമ്പ്യൂട്ടറാണ് ദത്തന്റെ മറ്റൊരു വീക്നസ്സ്
മോഡം, മോനം, സ്കാനറാദികള്‍ കയ്യെത്താ ദൂരത്ത്, മടിപ്പുറം താഴത്ത്.
തെങ്ങേല്‍ പാട്ട് പോലെ ചുവരേല്‍ പാട്ട്.
കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി, കളസവും കീറി വീട് മൊത്തം മാറ്റിക്കഴിഞ്ഞപ്പോള്‍ ദത്തനു സെറ്റ് അപ്പ് ഇഷ്ടപ്പെടുന്നില്ല. ഇറങ്ങി അവന്റെ പാട്ടിനു പോയി.

Saturday, February 23, 2008
ദത്തനുമായി ഒരു ഇന്റര്‍വ്യൂ
http://www.geocities.com/devanand_pillai/dathan.mp3
script
ദേവന്‍> മോനേ അഖീല്‍ എവിടെ? അഖീല്‍? (അഖീല്‍ ഞങ്ങളുടെ സെക്യൂരിറ്റി ഗാര്‍ഡ്)
ദത്തന്‍ > അക്കീല്‍
ദേവന്‍> പ്രാവ്
ദത്തന്‍> പ്രാവ്
ദേവന്‍> ഉം, പ്രാവ്
ദത്തന്‍> പ്രാവ്.
ദേവന്‍> ബ്ലാക്കി
ദത്തന്‍> ഭൌ!
ദേവന്‍> എന്താത്?
ദത്തന്‍> ചെണ്ട
ദേവന്‍> ഝയ്യ ഝയ്യ (ദില്‍ സേയിലെ പാട്ട്)
ദത്തന്‍ > കയ്യ കയ്യ്..
ദേവന്‍> പാട് നല്ലപോലെ പാട് ഝായ്യ ഝൈയ്യ ഝൈയ്യാ.
ദത്തന്‍ > കയ്യ കയ്യ കയ്യാ കയ്യ കയ്യ (വയലന്റ് ആയി)
ദേവന്‍> അപ്പച്ചി
ദത്തന്‍> അക്കീല്‍!
ദേവന്‍> അഖീല്‍ അല്ല അപ്പച്ചി.
ദത്തന്‍> അക്കീല്‍
ദേവന്‍> അപ്പൂപ്പന്‍
ദത്തന്‍> ങേ?
ദേവന്‍> അപ്പൂപ്പ
ദത്തന്‍> അപ്പൂപ്പ.

Saturday, January 19, 2008
Thursday, January 17, 2008
Subscribe to:
Posts (Atom)