Saturday, October 27, 2007

ദത്തഗീതം


ദത്തനു പാട്ട് വലിയ ഇഷ്ടമാണ്‌. പാടാനായി പാടുപെടുന്നണ്ട്.


powered by ODEO

8 comments:

സാജന്‍| SAJAN said...

അവസാനം ദത്തന്‍ ഒപ്പിച്ചെടുത്തു, പക്ഷേ പാട്ടു കേട്ടപ്പൊ ഒരു സംശയം പാടാനായി പാട് പെടുന്നത് ദത്തന്‍ തന്നെയാണൊ എന്ന്??

അതുല്യ said...

കുഞുങ്ങള്‍ ചിരിയ്കുന്നതും സംഗീതം മൂളുന്നതുമൊക്കെ ദൈവങ്ങള്‍ അവര്‍ക്ക് ചുറ്റും പ്രത്യക്ഷപെടുമ്പോഴാണു. (God cannot be everywhere, so he created mother and father!)

(ഞാന്‍ വരണുണ്ട്, ചെക്കനെ ഒന്ന് കേശവന്‍ അമ്പട്ടനേ കൊണ്ടേ കാട്ടണം. അസൂയ അസൂയ ചുന്ദരന്‍ വാവേ...)

ആഷ | Asha said...

ഹ ഹ
സാജന്റെ അതേ ചോദ്യം എനിക്കും

ഡാലി said...

അഹാ ദത്തന്‍സിനു ഒരു ബ്ലോഗും തുടങ്യാ. അച്ഛനെകൊണ്ട് തിത്തിത്തൈ മാത്രല്ല ക്ഷ, ഞ്ജ, ട്ട, ണ യൊക്കെ പാടിക്കണേ കുഞാവേ. ഈ ബ്ലോഗ് ഞാനെടുത്തെ.

reshma said...

ക്യൂട്ട്!
ഇവന് പെണ്ണ് നോക്കാനായോ?

വല്യമ്മായി said...

ഹായ് ദത്തന്‍‌ കുട്ടാ,

ഇതാ ആജു ചേട്ടന്‍ മുത്തുട്ടനേയും പൊന്നുട്ടനെയും കൊകൊട്ടി തുള്ളാന്‍ പഠിപ്പിച്ച പാട്ട്:

കൈകൊട്ടുണ്ണീ കൈ കൊട്ട്,അപ്പം തിന്നാന്‍ കൊട്ട്,ചക്കര തിന്നാന്‍ കൈ കൊട്ട്!

Pramod.KM said...

നല്ല വല്ല പാട്ടും പാടിക്കൊട് ദേവേട്ടാ..:)

ദേവന്‍ said...

സാജാ, ആഷേ എന്റെ പാട്ടിനെ കളിയാക്കല്ലേ, ഞാന്‍ ഗാനഗന്ധര്‍വ്വനാ.
അതുല്യാമ്മേ മുടി വെട്ടി. ചെറുക്കന്റെ തല വിയര്‍ക്കുന്നു.
ഡാലിയാരേ, മൂക്കുകൊണ്ട് ക്ഷ വരപ്പിക്കുക മാത്രമല്ല, ലവന്‍ ഞാന്‍ ഉറങ്ങി കിടക്കുമ്പോ മൂക്കിലു വിരലിടുന്നു. ഹമ്മോ!

രേഷ്മേ, ചെറുക്കനെ ഒടനേ കെട്ടിക്കുവാ. ഇവന്‍ ആമ്പിള്ളേരെ കാണുമ്പോ ഇടിയും പെമ്പിള്ളേരെ കാണുമ്പോ ഒരുമാതിരി ചിരിയും. നയനവാവയ്ക്കു കല്യാണം ആലോചിച്ചു തുടങ്ങിയോ?

വല്യമായീ,
തപ്പുകൊട്ടുണ്ണീ പാടി നോക്കി.. സംഭവം കൊള്ളാം, പക്ഷേ കൊച്ചന്‍ തപ്പു കൊട്ടുന്നത് എന്റെ കരണക്കുറ്റിക്കാ !
പ്രമോദേ,
ദത്തനു പ്രിയപ്പെട്ട പാട്ടുകള്‍ ദാ ഒരു പോസ്റ്റായി വരുന്നുണ്ട്.