Friday, November 18, 2011

ഹും!


ദത്തനെ ഫൊണറ്റിക്സ് പഠിപ്പിച്ചു തുടങ്ങി. അക്ഷരങ്ങള്‍ ഫോണ്‍സ് ആക്കി സിലബിള്‍സ് ആക്കി കൂട്ടണം. സീയേറ്റി ക്യാറ്റ് ആറേറ്റി റാറ്റ് എന്ന് പഠിച്ച ഞാന്‍ പെട്ടു. ഇപ്പ പഠിപ്പീരു തിരിച്ചായി.

h, ഹ്, ഹോട്ട്. g,ഗ് ഗിറ്റാര്‍ അങ്ങനെ. അക്ഷരങ്ങള്‍ ചേര്‍ത്താണ്‌ സിലബിള്‍സ് ഉണ്ടാക്കുന്നതെന്ന് അവനു പിടികിട്ടിയെന്ന് തോന്നുന്നു, പക്ഷേ അതെങ്ങനെ എഴുതണം എന്ന് പഠിപ്പിച്ചിട്ടില്ല ക്ലാസ്സില്‍.

acha you know whats this letter?

"h" hot
Now whats this?


























I don't know, it looks like "m" monkey.


No, it is a new letter I made. "h"hot and "m" monkey together. Its "hm"

"hm" എന്തൊരു നാറ്റം?
right, dad.

"hm" നെട്ടൂരാനോടാണോടാ കളി?
right again.