ടെറസ്ട്രിയന്‍സിന്റെ അത്ര രുചിയൊന്നുമില്ല. എന്നാലും തരക്കേടില്ല.
എന്റെ മകന് ദേവദത്തനുവേണ്ടി ഉണ്ടാക്കിയ ബ്ലോഗ്. അച്ഛന് എഴുതുന്നതിനു ഒരു നിലവാരവുമില്ലല്ലോ എന്ന് അവന്‍ പറയുംവരെ ഞാന്‍ പോസ്റ്റാം. പിന്നെയവന് ഇഷ്ടമുള്ളത് ചെയ്യട്ടെ.
Wednesday, November 17, 2010
Friday, November 12, 2010
Friday, November 5, 2010
അപ്പ ഞാനാരായി?
ദത്തന്റെ ടീച്ചര്‍മാര്‍ക്ക് ദേവദത്തന്‍ എന്നും ദത്തന്‍ എന്നും വിളിക്കാന്‍ പറ്റാത്തതുകൊണ്ട് അവരു കൂടി അവനെ ദേവ് ആക്കി.
ഇപ്പോള്‍ അവന്‍ എന്റെ പേര്‍ ദേവ് എന്നാണെന്ന് പറയാന്‍ സമ്മതിക്കുന്നില്ല. ഇവന്‍ ലീവെടുക്കുന്ന ദിവസമൊക്കെ എനിക്കു "We miss you Dev" എന്ന് സ്കൂളില്‍ നിന്നു ഈ-മെയില്‍ എനിക്കു വരാന്‍ തുടങ്ങിയപ്പോഴാണ് സംഗതി പിടികിട്ടിയത്. പിന്നെ പിന്നെ സ്കൂള്‍ ഡയറിയില്‍ buy Dev an artist's apron എന്നൊക്കെ കണ്ട് തുടങ്ങി.
ഈയിടെ ലവന്‍ ഹോം വര്‍ക്ക് പ്രാക്റ്റീസ് ചെയ്യാന്‍ എന്റെ അടുത്തു വന്നു:
Whats your name?
Dev
Dev is my name, what is yours?
ഗസറ്റില്‍ കൊടുത്ത് പേരു മാറുകയേ വഴിയുള്ളെന്ന് തോന്നുന്നു
ചിത്രമെഴുത്ത്
ഇത് പിക്കാസോയുടെ പിന്‍ഗാമി കൂന്താലിയോ വരച്ച ചിത്രം.
ഈ ചിത്രത്തെ വ്യാഖ്യാനിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചിത്രകാരന്‍ അത് ചിരിച്ചു തള്ളുകയാണുണ്ടായത്. എങ്കിലും ചിത്രത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ സന്തോഷപൂര്‍വം സമ്മതിച്ചു.
Subscribe to:
Posts (Atom)