ദത്തനെ ഒരു കുട്ടിയുടെ ബെര്‍ത്ത്ഡേ പാര്‍ട്ടിക്കു കൊണ്ടുപോയി. അവിടെ ഒരു രസത്തിനു കുട്ടികള്‍ക്ക് ഒരു ഡാന്‍സ് കോമ്പറ്റീഷന്‍ നടത്തി. ദത്തനും അങ്ങനെ ആദ്യമായി ഡാന്‍സ് ഫ്ലോറില്‍ കയറി. മത്സരം കഴിഞ്ഞപ്പോള്‍ നാലംഗ ജൂറി സമ്മാനം ദത്തനു കൊടുത്തു- വലിയ പ്രഗത്ഭരായ ഡാന്‍സു പഠിച്ച മുതിര്‍ന്ന കുട്ടികള്‍ ഒക്കെയുണ്ടായിട്ടും. എന്താണിവന്റെ സൂത്രം?
ഡാന്‍സ് ഫ്ലോറില്‍ ചെറിയ കുട്ടികള്‍ വീഴുമ്പോല്‍ എഴുന്നേല്പ്പിക്കാനും സാധനങ്ങള്‍ കുട്ടികളുടെ കൈ തട്ടി വീഴുമ്പോള്‍ അതില്‍ ആരും ചവിട്ടി തെന്നാതെ എടുത്തുമാറ്റാനും ഒക്കെ പാട്ടിനിടയില്‍ പല തവണ ദത്തന്‍ ഡാന്‍സ് നിര്‍ത്തിയത്രേ, മറ്റുകുട്ടികള്‍ അതൊന്നും ശ്രദ്ധിച്ചേയില്ല.
അങ്ങനെ ഫ്ലോറിലെ മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ദത്തന്‍ ഒന്നാം സ്ഥാനം പിടിച്ചെടുത്തു.
എന്റെ മകന് ദേവദത്തനുവേണ്ടി ഉണ്ടാക്കിയ ബ്ലോഗ്. അച്ഛന് എഴുതുന്നതിനു ഒരു നിലവാരവുമില്ലല്ലോ എന്ന് അവന് പറയുംവരെ ഞാന്‍ പോസ്റ്റാം. പിന്നെയവന് ഇഷ്ടമുള്ളത് ചെയ്യട്ടെ.
Wednesday, October 21, 2009
ധൈര്
Monday, September 7, 2009
Thursday, August 6, 2009
ബുഗായ് ഓഫ് ആള്‍ ട്രേഡ്സ്
ഠേ, ക്ലീം, ക്ലാങ്ങ്....
നീ എന്തു കണ്ടാലും നശിപ്പിക്കുമല്ലോ ദത്താ!
ആ. ദത്തന്‍ നശിപ്പിക്കുമല്ലോ ബുഗായാ മോനേ (ബുഗായ്= ഗുഡ് ബോയ്. യൂസേജ് "ജാക്കി ചാന്‍ കുങ് ഫൂ ബുഗായ് ആണു മോനേ" )
നീ എന്തു കണ്ടാലും നശിപ്പിക്കുമല്ലോ ദത്താ!
ആ. ദത്തന്‍ നശിപ്പിക്കുമല്ലോ ബുഗായാ മോനേ (ബുഗായ്= ഗുഡ് ബോയ്. യൂസേജ് "ജാക്കി ചാന്‍ കുങ് ഫൂ ബുഗായ് ആണു മോനേ" )
സ്റ്റാറിന്റെ സ്ഥാനം
കടയില്‍ പോയി ഞാനും ദത്തനും കൂടി ഒരു നക്ഷത്രം വാങ്ങിച്ചു. വീട്ടില്‍ കൊണ്ടുവന്നു കഴിഞ്ഞപ്പോല്‍ അവന് ഇഷ്ടമുള്ള സ്ഥലത്ത് വയ്ക്കാം എന്നു കരുതി ഞാന്‍ ചോദിച്ചു.
"ഈ സ്റ്റാര്‍ എവിടെ വയ്ക്കണം ദത്താ?"
അവന്‍ ജനലിലൂടെ ആകാശത്തോട്ട് ചൂണ്ടി
"അവടെ വയ്ക്കാം മോനേ."
സ്റ്റാറിന്റെ സ്ഥാനം അറിയാത്ത ഒരച്ഛന്‍.
"ഈ സ്റ്റാര്‍ എവിടെ വയ്ക്കണം ദത്താ?"
അവന്‍ ജനലിലൂടെ ആകാശത്തോട്ട് ചൂണ്ടി
"അവടെ വയ്ക്കാം മോനേ."
സ്റ്റാറിന്റെ സ്ഥാനം അറിയാത്ത ഒരച്ഛന്‍.
Sunday, July 19, 2009
സ്കൂളും വീടും
ദത്തനെ മൂന്നു വയസ്സില്‍ പ്ലേ സ്കൂളില്‍ അയക്കാം എന്നു വച്ചു. ഇപ്പോഴേ തയ്യാറെടുപ്പിക്കേണ്ടേ.
"ദത്താ സ്കൂളി പോകണ്ടേ മോനേ?"
"സ്കൂളി പോണ്ട മോനേ."
"ദത്തന്‍ പിന്നെ എന്തു ചെയ്യും?"
"ദത്തന്‍ അമ്മേ നോക്കും മോനേ." (അമ്മേ നോക്കും എന്നാല്‍ അമ്മയെ കാത്തു സൂക്ഷിച്ചോളും എന്നൊന്നുമില്ല, അമ്മയുടെ കൂടെ ഇരിക്കും എന്നേയുള്ളു)
"ദത്താ സ്കൂളി പോകണ്ടേ മോനേ?"
"സ്കൂളി പോണ്ട മോനേ."
"ദത്തന്‍ പിന്നെ എന്തു ചെയ്യും?"
"ദത്തന്‍ അമ്മേ നോക്കും മോനേ." (അമ്മേ നോക്കും എന്നാല്‍ അമ്മയെ കാത്തു സൂക്ഷിച്ചോളും എന്നൊന്നുമില്ല, അമ്മയുടെ കൂടെ ഇരിക്കും എന്നേയുള്ളു)
ടൈഗറിനെക്കാള്‍ മോശക്കാരനോ?
വാ പൊളിച്ചിരിക്കുന്ന ടൈഗറിന്റെ ക്ലോസ് അപ്പ്. എന്നാ ഗ്ലാമറാ.
"അച്ഛാ ടൈഗര്‍ പല്ലു കണ്ടോ മോനേ."
"ടൈഗറിനു മീശയുണ്ടോ മോനേ?"
"ടൈഗര്‍ മീശയുണ്ട് മോനേ."
"അച്ചനു മീശയുണ്ടോ മോനേ?"
"അച്ച മീശയുണ്ട് മോനേ"
"ദത്തനു മീശയുണ്ടോ മോനേ?"
അതൊരു കുറച്ചിലായിപ്പോയി. ടൈഗറിനു മീശയുണ്ട്, അച്ഛനും മീശയുണ്ട്.
"ദത്ത മീശയില്ല മോനേ."
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ദത്തന്‍ ഓടി വന്നു.
"ദത്ത മീശ തലേല്‍ ഒണ്ട് മോനേ."
"അച്ഛാ ടൈഗര്‍ പല്ലു കണ്ടോ മോനേ."
"ടൈഗറിനു മീശയുണ്ടോ മോനേ?"
"ടൈഗര്‍ മീശയുണ്ട് മോനേ."
"അച്ചനു മീശയുണ്ടോ മോനേ?"
"അച്ച മീശയുണ്ട് മോനേ"
"ദത്തനു മീശയുണ്ടോ മോനേ?"
അതൊരു കുറച്ചിലായിപ്പോയി. ടൈഗറിനു മീശയുണ്ട്, അച്ഛനും മീശയുണ്ട്.
"ദത്ത മീശയില്ല മോനേ."
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ദത്തന്‍ ഓടി വന്നു.
"ദത്ത മീശ തലേല്‍ ഒണ്ട് മോനേ."
Subscribe to:
Posts (Atom)





