Saturday, February 23, 2008

ദത്തനുമായി ഒരു ഇന്റര്‍വ്യൂ

http://www.geocities.com/devanand_pillai/dathan.mp3
script
ദേവന്‍> മോനേ അഖീല്‍ എവിടെ? അഖീല്‍? (അഖീല്‍ ഞങ്ങളുടെ സെക്യൂരിറ്റി ഗാര്‍ഡ്‌)
ദത്തന്‍ > അക്കീല്‍
ദേവന്‍> പ്രാവ്‌
ദത്തന്‍> പ്രാവ്‌
ദേവന്‍> ഉം, പ്രാവ്‌
ദത്തന്‍> പ്രാവ്‌.
ദേവന്‍> ബ്ലാക്കി
ദത്തന്‍> ഭൌ!
ദേവന്‍> എന്താത്‌?
ദത്തന്‍> ചെണ്ട
ദേവന്‍> ഝയ്യ ഝയ്യ (ദില്‍ സേയിലെ പാട്ട്‌)
ദത്തന്‍ > കയ്യ കയ്യ്‌..
ദേവന്‍> പാട്‌ നല്ലപോലെ പാട്‌ ഝായ്യ ഝൈയ്യ ഝൈയ്യാ.
ദത്തന്‍ > കയ്യ കയ്യ കയ്യാ കയ്യ കയ്യ (വയലന്റ്‌ ആയി)
ദേവന്‍> അപ്പച്ചി
ദത്തന്‍> അക്കീല്‍!
ദേവന്‍> അഖീല്‍ അല്ല അപ്പച്ചി.
ദത്തന്‍> അക്കീല്‍
ദേവന്‍> അപ്പൂപ്പന്‍
ദത്തന്‍> ങേ?
ദേവന്‍> അപ്പൂപ്പ
ദത്തന്‍> അപ്പൂപ്പ.

Saturday, January 19, 2008

കേക്ക്


ഇഗ്ഗ്. ആ ആ അം പാപ്പം. ദത്തന്‍... താങ്കീ. റ്റാറ്റ.

(പടം അച്ഛാ എടുത്തതല്ല. ഒരു അങ്കിള്‍ എടുത്തതാണ്‌ )

Monday, December 17, 2007

ബ്ലോഗ് കംബൈന്‍ഡ് മീറ്റ്


ഇയ്യോ! വെബ് റ്റുവിന്റെ സാദ്ധ്യതകളെപ്പറ്റി ഒരഭിപ്രായവത്യാസമുണ്ടായതിനു എന്നെ തല്ലാന്‍ പിടിച്ചതാണോ ഇങ്ങേര്?


കോണ്‍ഫിഡന്റ് ആയിട്ട് സ്റ്റേറ്റ് ചെയ്യാം. മലയാളത്തിന്റെ ഫ്യൂച്ചര്‍ ആ ലാമ്പ് പോലെ ബ്രൈറ്റ് ആണ്.


ഹാവൂ പ്രായത്തിനു ചേര്‍ന്ന ഒരാളെ കണ്ടുകിട്ടി ഒടുക്കം. ഹലോ, ഞാന്‍ ദത്തന്‍. എന്താ പേര്? ഏതു ബ്ലോഗാ എഴുതുന്നത്?

Sunday, December 16, 2007

ബ്ലോഗ് ജൂനിയര്‍ മീറ്റ്


അവന്തികയും ദത്തനും
വെന്യൂ : കുറുമാന്റെ കുടവയറ്‌.
തീയതി : ഓര്‍മ്മയില്ല, ഒക്റ്റോബറിലാ.

Saturday, November 24, 2007

ജയില്‍!


ഇമ്മാതിരി പണികള്‍ സഹിക്കാന്‍ പറ്റാതെ വരുമ്പോള്‍ ഒന്നുകില്‍ ദത്തനെ കാര്‍ സീറ്റിലിട്ട് ബെല്‍റ്റിടും,

ഇല്ലെങ്കില്‍ ക്രിബ്ബില്‍ അടയ്ക്കും. ഭയങ്കര കുസൃതി!

Friday, November 2, 2007

സഹായത്തിനൊരാളുമില്ലേ?



എനിക്കിത്തിരി വെള്ളം കുടിക്കാന്‍ എടുത്തു തരാന്‍ ആരുമില്ല ഇവിടെ.
ഒക്കെ ഞാന്‍ തനിയെ ചെയ്യണം.