Friday, November 12, 2010

ഫയങ്ക തന്തോയം!

  ഹാന മായ, ദത്തൻ (എന്റെ സ്ഥിരം മോഡലുകൾ)

Friday, November 5, 2010

അപ്പ ഞാനാരായി?



ദത്തന്റെ ടീച്ചര്‍മാര്‍ക്ക് ദേവദത്തന്‍ എന്നും ദത്തന്‍ എന്നും വിളിക്കാന്‍ പറ്റാത്തതുകൊണ്ട് അവരു കൂടി അവനെ ദേവ് ആക്കി.

ഇപ്പോള്‍ അവന്‍ എന്റെ പേര്‍ ദേവ് എന്നാണെന്ന് പറയാന്‍ സമ്മതിക്കുന്നില്ല. ഇവന്‍ ലീവെടുക്കുന്ന ദിവസമൊക്കെ എനിക്കു "We miss you Dev" എന്ന് സ്കൂളില്‍ നിന്നു ഈ-മെയില്‍ എനിക്കു വരാന്‍ തുടങ്ങിയപ്പോഴാണ്‌ സംഗതി പിടികിട്ടിയത്. പിന്നെ പിന്നെ സ്കൂള്‍ ഡയറിയില്‍ buy Dev an artist's apron എന്നൊക്കെ കണ്ട് തുടങ്ങി.

ഈയിടെ ലവന്‍ ഹോം വര്‍ക്ക് പ്രാക്റ്റീസ് ചെയ്യാന്‍ എന്റെ അടുത്തു വന്നു:
Whats your name?
Dev
Dev is my name, what is yours?
ഗസറ്റില്‍ കൊടുത്ത് പേരു മാറുകയേ വഴിയുള്ളെന്ന് തോന്നുന്നു

ചിത്രമെഴുത്ത്

ഇത് പിക്കാസോയുടെ പിന്‍‌ഗാമി കൂന്താലിയോ വരച്ച ചിത്രം.




ഈ ചിത്രത്തെ വ്യാഖ്യാനിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചിത്രകാരന്‍ അത് ചിരിച്ചു തള്ളുകയാണുണ്ടായത്. എങ്കിലും ചിത്രത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ സന്തോഷപൂര്‍‌വം സമ്മതിച്ചു.

 

Saturday, September 18, 2010

Wednesday, October 21, 2009

ഫസ്റ്റ് പ്രൈസ്

ദത്തനെ ഒരു കുട്ടിയുടെ ബെര്‍ത്ത്ഡേ പാര്‍ട്ടിക്കു കൊണ്ടുപോയി. അവിടെ ഒരു രസത്തിനു കുട്ടികള്‍ക്ക് ഒരു ഡാന്‍സ് കോമ്പറ്റീഷന്‍ നടത്തി. ദത്തനും അങ്ങനെ ആദ്യമായി ഡാന്‍സ് ഫ്ലോറില്‍ കയറി. മത്സരം കഴിഞ്ഞപ്പോള്‍ നാലംഗ ജൂറി സമ്മാനം ദത്തനു കൊടുത്തു- വലിയ പ്രഗത്ഭരായ ഡാന്‍സു പഠിച്ച മുതിര്‍ന്ന കുട്ടികള്‍ ഒക്കെയുണ്ടായിട്ടും. എന്താണിവന്റെ സൂത്രം?

ഡാന്‍സ് ഫ്ലോറില്‍ ചെറിയ കുട്ടികള്‍ വീഴുമ്പോല്‍ എഴുന്നേല്പ്പിക്കാനും സാധനങ്ങള്‍ കുട്ടികളുടെ കൈ തട്ടി വീഴുമ്പോള്‍ അതില്‍ ആരും ചവിട്ടി തെന്നാതെ എടുത്തുമാറ്റാനും ഒക്കെ പാട്ടിനിടയില്‍ പല തവണ ദത്തന്‍ ഡാന്‍സ് നിര്‍ത്തിയത്രേ, മറ്റുകുട്ടികള്‍ അതൊന്നും ശ്രദ്ധിച്ചേയില്ല.

അങ്ങനെ ഫ്ലോറിലെ മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ദത്തന്‍ ഒന്നാം സ്ഥാനം പിടിച്ചെടുത്തു.

ധൈര്‌


ചുമ്മാതിരുന്നു ബോറ് അടിക്കുന്നു. കുറച്ചു 'ധൈര്‌' വാങ്ങിച്ചു കഴിച്ചാലോ


കിട്ടിപ്പോയി. അടിച്ചു ഫിനിഷ് ആക്കാം.


ഈ സ്പൂണ്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് വലിയ പാടാണല്ലോ.


ഛായ് ഇതെന്തൊരു മിനക്കേട്.


ഇതു തന്നെ നടപ്പുള്ള വഴി. ഇങ്ങനെ കഴിക്കരുതെന്ന് തൈരു ഡബ്ബയില്‍ എഴുതിയിട്ടൊന്നുമില്ലല്ലോ.