എന്റെ മകന് ദേവദത്തനുവേണ്ടി ഉണ്ടാക്കിയ ബ്ലോഗ്. അച്ഛന് എഴുതുന്നതിനു ഒരു നിലവാരവുമില്ലല്ലോ എന്ന് അവന് പറയുംവരെ ഞാന്‍ പോസ്റ്റാം. പിന്നെയവന് ഇഷ്ടമുള്ളത് ചെയ്യട്ടെ.
കടയില്‍ പോയി ഞാനും ദത്തനും കൂടി ഒരു നക്ഷത്രം വാങ്ങിച്ചു. വീട്ടില്‍ കൊണ്ടുവന്നു കഴിഞ്ഞപ്പോല്‍ അവന് ഇഷ്ടമുള്ള സ്ഥലത്ത് വയ്ക്കാം എന്നു കരുതി ഞാന്‍ ചോദിച്ചു. "ഈ സ്റ്റാര്‍ എവിടെ വയ്ക്കണം ദത്താ?" അവന് ജനലിലൂടെ ആകാശത്തോട്ട് ചൂണ്ടി "അവടെ വയ്ക്കാം മോനേ."